ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/RZhNlHElOKm8anP6MkhN.jpg)
പാലക്കാട്: കോവിഡ് തട്ടിയെടുത്ത രണ്ടു പൊന്നോണക്കാലങ്ങൾക്കു ശേഷം ഇക്കുറി നാടെങ്ങും ഓണലഹരിയിലാണ്. ഓണത്തെ വരവേൽക്കാൻ അത്തം നാളിൽത്തന്നെ ഒരുങ്ങുകയാണു പാലക്കാട് പ്രസ് ക്ലബ്ബും.
Advertisment
ഓഗസ്റ്റ് 30 ചൊവ്വാഴ്ച രാവിലെ പ്രസ് ക്ലബ്ബിൽ ഓണാഘോഷങ്ങൾ നടക്കും. ഓണപ്പൂക്കളവും ഓണപ്പാട്ടുകളും നിറമേകുന്ന ആഘോഷങ്ങൾക്കു പഞ്ചഗുസ്തി മത്സരം ആവേശമേകും. ഉച്ചയ്ക്ക് ഒരു മണിക്ക് ഓണസദ്യ. സ്റ്റേഡിയം ബൈപ്പാസ് റോഡിലെ ഓപ്പൺ ഗ്രില്ലിലാണ് (നൂർജഹാൻ) ഓണസദ്യ.
ആഘോഷങ്ങളോടനുബന്ധിച്ചുള്ള മത്സരങ്ങൾ ഓഗസ്റ്റ് 26, 29 തിയതികളിൽ പ്രസ്സ് ക്ലബ്ബിൽ നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us