/sathyam/media/post_attachments/FJTy6qdGrLM4ew1MPOGX.jpeg)
പാലക്കാട്: പച്ചക്കറി കൃഷിയിലും പൂകൃഷിയിലും കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷന്റെ വിജയഗാഥ. സംസ്ഥാന സർക്കാറിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായാണ് കെജിഒഎഫും പാടത്തേക്കിറങ്ങിയത്.
പല്ലശ്ശന കുറ്റിപ്പുള്ളിയിലെ തച്ചൻകോട് പാട്ടത്തിനെടുത്ത ഒരേക്കർ ഭൂമിയിലാണ് കെജിഒഎഫ് കൃഷിയിറക്കിയത്. പത്തു വർഷത്തോളം തരിശായി കിടന്ന നിലം കൃഷിക്കായി പരുവപ്പെടുത്തിയെടുക്കുകയായിരുന്നു. തക്കാളി, പച്ചമുളക്, വെണ്ട , പയർ, വഴുതിന എന്നിവക്കു പുറമെ ആയിരം ചെണ്ടുമല്ലി തൈകളും വെച്ച് പിടിപ്പിച്ചു.
ഓണ വിപണി ലക്ഷ്യം വെച്ചുള്ള പച്ചക്കറി കൃഷിയും പൂകൃഷിയിലും വിജയം കണ്ട സംതൃപ്തിയിലാണ് സംഘടന. മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ആയിരം ചെണ്ടുമല്ലി തൈകളാണ് വെച്ചുപിടിപ്പിച്ചത്. തൈകൾ വെച്ചുപിടിപ്പിക്കലും പരിപാലനവും സംഘടന തന്നെ ഏറ്റെടുത്തു.
പച്ചക്കറി കൃഷിയുടെയും പൂകൃഷിയുടെയും വിളവെടുപ്പ് കിസാൻ സഭ ജില്ല സെക്രട്ടറി മണികണ്ഠൻ പൊറ്റശ്ശേരി ഓഗസ്റ്റ് 27 ന് ഉദ്ഘാടനം ചെയ്യും. ഊദ്ഘാടന ചടങ്ങിൽ കർഷകശ്രീ പുരസ്കാര ജേതാവ് ഭുവനേശ്വരിയമ്മ മുഖ്യ അതിഥിയാവും. രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേർ പങ്കെടുക്കും. വിളവെടുക്കുന്ന പച്ചക്കറികളും പൂവും ആവശ്യക്കാർക്ക് ന്യായവിലക്ക് ലഭ്യമാക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us