കേരള വാട്ടർ അതോറിറ്റിയിൽ പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണം: പെൻഷനേഴ്സ് ഐക്യ വേദി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: കേരള വാട്ടർ അതോറിറ്റിയിൽ പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കൽമണ്ഡപം പാലക്കാട് ജില്ലാ ആസ്ഥാനത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിലും വിശദീകരണ യോഗത്തിലും പെൻഷനേഴ്സ് ഐക്യവേദി ആവശ്യപ്പെട്ടു.

Advertisment

വാട്ടർ അതോറിറ്റിയിൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പിലാക്കിയപ്പോൾ നഷ്ടത്തിന്റെ പേരിൽ പെൻഷൻ പരിഷ്കരണം നീട്ടി വെയ്ക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു. എം.മാധവ ദേവ് അദ്ധ്യഷത വഹിച്ച യോഗത്തിൽ സംസ്ഥാന കൺവീനർ പി കൃഷ്ണൻ കുട്ടിനായർ ഉദ്ഘാടനം ചെയ്തു.

എ.രാജമാണിക്കം സ്വാഗതവും കെ. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണവും എം.കാർത്തികേയൻ, വി.ശശികുമാർ എം.മുസ്തഫ എന്നിവർ ആശംസകൾ അർപ്പിച്ച യോഗത്തിൽ കെ.വിജയകുമാർ നന്ദിപറഞ്ഞു.

Advertisment