ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/IlGQ1K8ZkksvyJnTib0t.jpg)
പട്ടാമ്പി:അയ്യങ്കാളിയുടെ പേരിൽ കേരളത്തിൽ യൂണിവേഴ്സിറ്റി തുടങ്ങണമെന്ന് പട്ടാമ്പി ലീഡേഴ്സ് ആവശ്യപ്പെട്ടു. പട്ടാമ്പി ലീഡേഴ്സിന്റെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളി അനുസ്മരണ യോഗത്തിലാണ് ആവശ്യമുയർന്നത്.
Advertisment
പട്ടാമ്പി ഗവ. സംസ്കൃത കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രൊഫ.സി.കെ.പ്രസന്ന ഉദ്ഘാടനം ചെയ്തു. വേലായുധൻ പട്ടാമ്പി അദ്ധ്യക്ഷത വഹിച്ചു. പി.ഉണ്ണികൃഷ്ണൻ , കുമാരൻ പട്ടാമ്പി, കെ.രാമകൃഷ്ണൻ, കെ.കെ.നാരായണൻ ,ഉണ്ണികൃഷ്ണൻ മേഞ്ചി ത്തറ, ഗീത പരമേശ്വരൻ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ വേലായുധൻ പട്ടാമ്പി, ലത മാരാപ്പറമ്പിൽ , കെ.കെ. പരമേശ്വരൻ എന്നിവരെ ആദരിച്ചു. ഡോ.എം.രാമചന്ദ്രൻ സ്വാഗതവും, പി.വി.ഗിരിജ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us