ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/niC3Krx7RVgDLF3mApnl.jpg)
പാലക്കാട്:ക്വാളിറ്റി കൺട്രോൾ ഓഫ് ഇന്ത്യയും സംസ്ഥാന ഔഷധ സസ്യ ബോർഡും കേരള വന ഗവേഷണ സ്ഥാപനവും ചേർന്ന് ഔഷധ സസ്യങ്ങൾക്കുള്ള സന്നദ്ധ സർട്ടിഫിക്കേഷൻ പദ്ധതിയിൽ ഔഷധസസ്യ കർഷകർക്കുള്ള പരിശീലന പരിപാടി പാലക്കാട് സായൂജ്യം ഹോട്ടലിൽ വച്ച് സംഘടിപ്പിച്ചു.
Advertisment
ഈ പദ്ധതിയുടെ ഔപചോരികമായ ഉദ്ഘാടനം കേരള വന ഗവേഷണ സ്ഥാപനം ഡയറക്ടർ ഡോ ശ്യം വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. ഔഷധ സസ്യ കൃഷിക്കുള്ള പ്രാധാന്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വേണ്ടത്ര ക്വാളിറ്റിയിൽ പച്ചമരുന്ന് നിർമ്മാണം നടത്തേണ്ടത് ആവശ്യമാണെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
ഇതിന് ഗവർണമെൻറ് തയ്യാറാക്കിയ ഗുണനിലവാരം ഉറപ്പു വരുത്തുന്ന വിളകൾക്കും അതുപ്പോലെ പച്ചമരുന്നിനും ഉള്ള സർട്ടിഫിക്കേഷൻ നടപടിക്രമം കർഷകർ മനസ്സിലാക്കേണ്ടത് അത്യാവശ്യമായതിനാൽ ഇത്തരം ട്രെനിംഗകൾ ഗുണകരമായിരിക്കുമെന്ന് അദ്ദേഹം സൂച്ചിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us