വ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി പണവും സ്വർണവും തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: വ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി പണവും സ്വർണവും തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റിലായി. തൃശ്ശൂര്‍ ചാലക്കുടി സ്വദേശികളായ ഇന്ദ്രജിത്ത് (20) റോഷിത് (20) എന്നിവരെയാണ് ടൗൺ സൗത്ത് പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

Advertisment

നേരത്തെ പിടിയിലായ 'ഫിനിക്‌സ് കപ്പിളി'നെയും മറ്റ് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ആണ് സംഘം ഹണിട്രാപ്പില്‍പ്പെടുത്തിയത്. കൊല്ലം സ്വദേശിയും എറണാകുളം കാക്കനാട്ട് താമസക്കാരിയുമായ ദേവു (24), ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശിയായ ഗോകുല്‍ദീപ് (29), കോട്ടയം പാലാ സ്വദേശി ശരത് (24), തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്ണു (20) എന്നിവരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

Advertisment