കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ അയ്യപ്പുറത്ത് റോഡിലേക്ക് ചരിഞ്ഞു നില്‍ക്കുന്ന മരം അപകടാവസ്ഥയിൽ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ അയ്യപ്പപുരം പെട്രോൾ പമ്പിനു സമീപം റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരം ഏതുനിമിഷവും അപകടം വരുത്തിവയ്ക്കാമെന്ന് പരിസരവാസികൾ പറയുന്നു.

Advertisment

publive-image

ഒട്ടേറെ വാഹനങ്ങൾ ഇതിലൂടെ കടന്നുപോകുന്നുണ്ട്. വിക്ടോറിയ കോളേജുമുതൽ ബൈപ്പാസ് വഴി കൽമണ്ഡപത്തേക്കും ഒലവക്കോട്ടേക്കും പോകുന്ന വാഹനങ്ങൾ ഈ മരത്തിനടിയിലൂടെയാണ്  പോകുന്നത്.

publive-image

എത്രയും വേഗം ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് മരം മുറിച്ചു മാറ്റി അപകട സാധ്യത ഒഴിവാക്കണമെന്ന് പരിസരവാസികൾ പറഞ്ഞു. വാഹനത്തിന് മുകളിലേക്ക് വീണാൽ യാത്രക്കാർക്കും അതുപോലെതന്നെ കാൽനടക്കാര്‍ക്കും അപകടം ഉറപ്പാണ്.

ബസുകളും ഭാരം കയറ്റിയ ലോറികളും പോകുമ്പോൾ ഈ മരത്തിൽ തട്ടുന്നത് ഭീതി ജനിപ്പിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു.

Advertisment