ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/sHXmuUEpkTVzhQlGutPr.jpg)
മലമ്പുഴ:വരയും വില്പനയുമായി ഫോറിന്റോ ദീപ്തിയുടെ "ഞാൻ" എന്ന ചിത്രപ്രദർശനം സമാപിച്ചു. ആഗസ്റ്റ് 26 വനിതാ സ്മൃതിദിനതിൽ സമകാലിക വിഷയവുമായി തുടങ്ങിയ ചിത്ര പ്രദർശനം കേരള ലളിതകലാ അക്കാദമി ആർട്ട് ഗൃലറിയിൽ സമാപിച്ചു. ജീവിതത്തിന്റെ പല അവസ്ഥകൾ നിറങ്ങളിൽ ചാലിച്ച 30 ഓളം ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
Advertisment
ജീവിതത്തിന്റെ സ്വാദ് ഉപ്പാണ് എന്ന തിരിച്ചറിവേകുന്ന പ്രദർശനം ലക്ഷ്യമിടുന്നത് സഹജിവിസ്നേഹവും കരുതലുമാണ്. കാഴ്ച്ചക്കാരന് മനസ്സിലാക്കുവാൻ കഴിയുന്ന എല്ലാ വിഷയങ്ങളെയും ഉൾക്കൊണ്ട് താന്‍ സമൂഹഹൃദയങ്ങളിലേക്ക് ഇറങ്ങി ചെന്നുവെന്ന് രചയിതാവ് പറഞ്ഞു.
സമാപനവേളയിൽ ചിത്രങ്ങളെയും കവിതകളെയുംകുറിച് കലാകാരന്മാരായ ശ്രീധരൻമാഷ്, ഡഗ്ളസ് എറണാകുളം, ജിവശില്പി കനൃകുമാരി, മണികണ്ഠൻ പെനാനി, ജേബിരവിന്ദ്രൻ എന്നീ വർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us