ഓണത്തോടനുബന്ധിച്ച് രാമനാഥപുരം എൻഎസ്എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ നിർധന  കുടുംബങ്ങൾക്കുള്ള  ഓണ കിറ്റ് വിതരണം നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:രാമനാഥപുരം എൻഎസ്എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് നിർധന  കുടുംബങ്ങൾക്കുള്ള  ഓണ കിറ്റ് വിതരണം താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് എം. ദണ്ഡപാണി ഉദ്ഘാടനം ചെയ്തു.

Advertisment

'മാനവ സേവ മാധവ സേവ' എന്ന ആപ്ത വാക്യം മുറുകെ പിടിച്ച് കൊണ്ട് രാമനാഥപുരം കരയോഗം നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ  മാതൃകാപരവും അഭിനന്ദനാർഹവും  ആണെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. കരയോഗം പ്രസിഡൻ്റ് സി.കെ ഉല്ലാസ് കുമാർ അദ്ധ്യക്ഷത വഹിച്ചു, താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി, കരയോഗം സെക്രട്ടറിയും, താലൂക്ക് യൂണിയൻ എം.എസ്.എസ് .എസ് ജോയിൻ്റ് കോർഡിനേറ്ററുമായ ഹരിദാസ് മച്ചിങ്ങൽ സ്വാഗതം ആശംസിച്ചു,

യൂണിയൻ ഭരണ സമിതി അംഗം പി.സന്തോഷ് കുമാർ, വനിത സമാജം പ്രസിഡൻ്റ് ശാലിനി.പി, സെക്രട്ടറി അമ്പിളി സന്തോഷ് , ഭരണ സമിതി അംഗങ്ങളായ വിജയഗോപാൽ, കെ.ടി പ്രകാശ്, എം.സേതുമാധവൻ, ആർ.രാമദാസ്, ടി.എസ് ഗീത, പ്രിയ പ്രശാന്ത്, സുഹാസിനി.ആർ, മഞ്ചു.പി, ബിന്ദു.പി, ഗീത ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു കരയോഗം ട്രഷറർ കെ.സന്തോഷ് കുമാർ നന്ദി പ്രകാശിപ്പിച്ചു  ഇരുനൂറോളം  കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്തു

Advertisment