ആനച്ചിറ കോളനിയിൽ പാലക്കാട്‌ നഗരസഭയുടെ നവീകരിച്ച കുടിവെള്ള പദ്ധതി സമർപ്പിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:ആനച്ചിറ കോളനിയിൽ പാലക്കാട്‌ നഗരസഭ 2.90 ലക്ഷം ചിലവിട്ട് നവീകരിച്ച കുടിവെള്ള പദ്ധതി നഗരസഭ വൈസ് ചെയർമാൻ അഡ്വ: ഇ. കൃഷ്ണദാസ് നാടിന് സമർപ്പിച്ചു. ദശാബ്ദങ്ങൾക്ക് മുൻപ് സ്ഥാപിച്ച പൈപ്പ്ലൈൻ പൂർണമായും തുരുമ്പെടുത് ദ്രവിച്ചു പോവുകയും ആനചിറയിലെ കുടിവെള്ള വിതരണം പ്രതിസന്ധിയിലാവുകയും ചെയ്ത സാഹചര്യത്തിൽ

Advertisment

റിക്കാർഡ് സമയം കൊണ്ടാണ് പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കിയത്. 50 വീടുകൾക്ക് സൗജന്യ റീ കണക്ഷനും, മൂന്ന് വീടുകൾക്ക് സൗജന്യ കണക്ഷനും നൽകി. വാർഡ് കൗൺസിലർ ശശികുമാർ. എം അധ്യക്ഷത വഹിച്ച യോഗം ഇ. കൃഷ്ണദാസ് ഉദ്ഘടനം ചെയ്തു. എ ഡി എസ് സെക്രട്ടറി ബിനു കണ്ണൻ സ്വാഗതവും അർച്ചന നന്ദി യും പറഞ്ഞു. വാർഡ് വികസന സമിതി അംഗങ്ങൾ ആയ ആനച്ചിറകണ്ണൻ, ശബരിഗിരി എന്നിവർ ആശംസകളർപ്പിച്ചു.

Advertisment