രാമനാഥപുരം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ വഴിയോരത്തെ ആളുകൾക്ക് ഓണസദ്യ നല്കി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:രാമനാഥപുരം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ അവിട്ടം ദിനത്തിൽ അനാഥരും, നിർധനരും, അവശത അനുഭവിക്കുന്നവരുമായ നഗരത്തിലെ വഴിയോരത്തെ ഇരുന്നൂറു പേർക്ക് ഓണസദ്യ നല്കി.

Advertisment

പരിപാടിയുടെ ഉദ്ഘാടനം താലുക്ക് യൂണിയൻ  പ്രസിഡന്റ് അഡ്വ.കെ.കെ മേനോൻ  നിർവ്വഹിച്ചു. കഴിഞ്ഞ ഏഴു വർഷമായി രാമനാഥപുരം കരയോഗം നടത്തുന്ന ഈ പ്രവർത്തനം  ജില്ലയിലെ മറ്റു കരയോഗങ്ങൾക്ക് തന്നെ മാതൃക പരമായ പ്രവർത്തനമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കരയോഗം പ്രസിഡന്റ് സി.കെ ഉല്ലാസ് കുമാർ  അദ്ധ്യക്ഷത വഹിച്ചു, വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം പ്രതിനിധി സഭാ അംഗം ആർ.സുകേഷ് മേനോൻ  നിർവ്വഹിച്ചു , കരയോഗം സെക്രട്ടറിയും എം.എസ്.എസ് .എസ് താലൂക്ക് യൂണിയൻ ജോയിൻ്റ് കോർഡിനേറ്ററുമായ ഹരിദാസ് മച്ചിങ്ങൽ സ്വാഗതം ആശംസിച്ചു,

യൂണിയൻ ഭരണ സമിതി അംഗങ്ങളായ ആർ.ശ്രീകുമാർ, പി.സന്തോഷ് കുമാർ, കരയോഗം ട്രഷറർ കെ.സന്തോഷ് കുമാർ, കരയോഗം  വനിത സമാജം പ്രസിഡന്റ് ശ്രീമതി പി.ശാലിനി, സെക്രട്ടറി അമ്പിളി സന്തോഷ്, പി.മഞ്ചു,  ഇ .ചന്ദ്രശേഖർ,  എം. വിജയഗോപാൽ, സേതുമാധവൻ മണക്കാട്ട്, , ബാലസമാജം പ്രവർത്തകരായ തീർത്ഥ ഹരിദാസ്, അഭിനവ് വിനോദ് ആദിശങ്കർ.വി എന്നിവർ പ്രസംഗിച്ചു,

Advertisment