കുര്യനാട് വൃദ്ധയെ വീടിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കുര്യനാട്: വൃദ്ധയെ വീടിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുര്യനാട് കപ്പലുമാക്കൽ മേരി ജോസിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്. 68 - കാരിയായ മേരി ജോസ് ഒറ്റക്കാണ് താമസിച്ചിരുന്നത്. വൃദ്ധയെ കാണാനില്ലെന്ന് മക്കൾ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

Advertisment

പരിസരത്തു നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് കിണറ്റിൽ നോക്കിയപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്. തുടർന്ന് ഫയർഫോഴ്സിൽ അറിയിക്കുകയും ചെയ്തു. കടുത്തുരുത്തി അഗ്നരക്ഷാ നിലയിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി ഷാജി കുമാർ സീനിയർ ഫയർ ആൻഡ്റെസ്ക്യൂ ഓഫീസർ ഡി സന്തോഷ് ഫയർ ഓഫീസർമാരായ അരുൺ പി എസ് കെ പി അനൂപ് എസ് ആർ രഞ്ജിത്ത് മനു കെ സി രാധാകൃഷ്ണൻ നായർ എന്നിവർ നേതൃത്വം നൽകി"

Advertisment