/sathyam/media/post_attachments/FAFeETO1ZYweVj5jeN55.jpg)
പാലക്കാട്: കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു. മുണ്ടൂർ നൊച്ചുപ്പുള്ളി സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞത്. പന്നിയെ പിടിക്കാൻ വെച്ച വൈദ്യുത വേലിയില്‍ നിന്നാണ് കാട്ടാനയ്ക്ക് ഷോക്കേറ്റത്.
വനാതിർത്തികളോടുചേർന്നുള്ള കൃഷിയും വനം കയ്യേറ്റങ്ങളും ആനത്താരകളോടു ചേർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതും ആനകൾ കാടിറങ്ങാൻ കാരണമാകുന്നു. ഇത്തരത്തിൽ കാടിറങ്ങുന്ന ആനകളിൽ നിന്നും കൃഷി സംരക്ഷിക്കാൻ വേണ്ടി ആശാസ്ത്രീയമായ ഫെൻസിങ്ങും വൈദ്യുതി ഉപയോഗിച്ചുള്ള വേലിയുമാണ് കാട്ടാനകളുടെ മരണത്തിന് കാരണമാകുന്നത്.
വനത്തോട് ചേർന്നുള്ള കൃഷിയിടങ്ങളിൽ സ്വാകാര്യ വക്തികൾ വൈദ്യുതി വേലി കെട്ടുന്നത് വനം വകുപ്പും വൈദ്യുതി വകുപ്പും സംയുക്തമായി പരിശോധിച്ചതിന് ശേഷം മാത്രമേ അനുമതി നല്കാവു എന്ന് പാലക്കാട് ജില്ലാ ആനപ്രേമി സംഘം പ്രസിഡൻ്റ് ഹരിദാസ് മച്ചിങ്ങൽ അഭിപ്രായപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us