പാലക്കാട് താലൂക്ക് എൻ.എസ്.എസ് കരയോഗം യൂണിയൻ ശ്രീ ചട്ടമ്പി സ്വാമി ജയന്തി ആചരണം നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:താലൂക്ക് എൻ.എസ്.എസ് കരയോഗ  യൂണിയൻ  ശ്രീ ചട്ടമ്പി സ്വാമി തിരുവടികൾ ജയന്തി ആചരണം യൂണിയൻ ഒഫിസിൽ  വെച്ച് നടന്നു. സ്വാമിയുടെ ഛായ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി.

Advertisment

ചടങ്ങ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡൻ്റ് എം.ദണ്ഡപാണി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ, യൂണിയൻ ഭരണ സമിതി അംഗളായ യു.നാരായണൻകുട്ടി, ആർ.ബാബു സുരേഷ്, ആർ. ശ്രീകുമാർ, പി.സന്തോഷ് കുമാർ, കെ.ശിവാനന്ദൻ, വി.ജയരാജ്, താലൂക്ക് എം.എസ്.എസ്.എസ് ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ, യുണിയൻ വനിത സമാജം പ്രസിഡൻ്റ് ജെ.ബേബി ശ്രീകല, വൈസ് പ്രസിഡൻ്റ് വി.നളിനി , സെക്രട്ടറി അനിത ശങ്കർ, എസ് സ്മിത എന്നിവർ പങ്കെടുത്തു.

Advertisment