എഴുത്തുകാർക്ക് അധികാരത്തോട് സത്യം പറയേണ്ട ചുമതലയുണ്ട് ; സച്ചിദാനന്ദൻ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്‌: വളർന്നുവരുന്ന എഴുത്തുകാർക്ക് അധികാരത്തോട് സത്യം പറയേണ്ട ചുമതലയും നിരന്തരമായി നമ്മുടെ നാട്ടിൽ നടക്കുന്ന ഹിംസയെ പ്രതികരിക്കേണ്ടതും എഴുത്തുകാരുടെ പ്രാഥമികമായ കർത്തവ്യമാണെന്ന് സച്ചിദാനന്ദൻ പറഞ്ഞു. ഇന്നലെ നടന്ന അക്ഷര തുരുത്ത് രണ്ടാം വാർഷികപരിപാടിയിൽ സന്ദേശ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

Advertisment

വർഗീയതയുടെ പേരിലുള്ളഹിംസയും പ്രകൃതിക്കും പരിസരത്തിനും എതിരെയുള്ളഹിംസയും പുരുഷാധിപത്യം നടപ്പിലാക്കുന്നതിനുള്ള ഹിംസയും സവർണർ അവർണർക്കു മേലും ദളിതർക്കു മേലും നടപ്പിലാക്കുന്ന ഹിംസയും ഭരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും ഇത്തരം ഹിംസാരൂപത്തോട് പ്രതികരിക്കാൻ എഴുത്തുകാർ കടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയിൽ സുഹൈൽ ജഫനി സ്വാഗതം പറഞ്ഞു. യുവ സാഹിത്യകാരൻ നൗഫൽ പനങ്ങാട് ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻമാരായ പി കെ പാറക്കടവും അൽവാരിസ് മുഹമ്മദ് ജൗഹരി കടക്കലും ആശംസ അറിയിച്ചു. നബീൽ കുമരംപുത്തൂർ നന്ദി അറിയിച്ചു.

ഇതിനോടനുബന്ധിച്ച ഫെസ്റ്റിൽ അഞ്ചു ടീകളിലായി അമ്പതോളം മത്സരങ്ങളിൽ നൂറോളം വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്.

പോയിന്റ് സ്റ്റാറ്റസ് ( 25 ഫലങ്ങൾക്ക് ശേഷം) AL JARAH 182, AL MASRI 175, AL MALAIKA 163, AL QAIS 161, AL KHANSA 128.

Advertisment