കുണ്ടും കുഴിയും നിറഞ്ഞു് നാശമായ പാലക്കാട് റോബിൻസൻ റോഡിൽ ഇന്‍റര്‍ലോക്കിങ്ങ് ജോലികള്‍ ആരംഭിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: കുണ്ടും കുഴിയും നിറഞ്ഞു് നാശമായ റോബിൻസൻ റോഡിലെ ഏറ്റവും കൂടുതൽ മോശമായ ഭാഗം ഇൻ്റർലോക്ക് ചെയ്തു തുടങ്ങി. പ്രസ്സ് ക്ലബ്ബ് പരിസരത്താണ് പണി നടക്കുന്നത്.

Advertisment

ജില്ലാശുപത്രിയിലേക്ക് മിഷ്യൻ സ്കൂൾ ഭാഗത്തു നിന്നും ഏറ്റവും എളുപ്പം വരാവുന്ന റോഡാണ് ഇത്. തകർത്ത് കിടക്കുന്നതിനാൽ രോഗികളേയും കൊണ്ട് ആശുപത്രിയിലേക്ക് വരുന്ന വാഹനങ്ങൾ ഏറെ ബുദ്ധിമുട്ടിയിരുന്നു.

റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വിവിധ രാഷ്ട്രീയ-സാമൂഹ്യ സംഘടനകൾ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു.

Advertisment