/sathyam/media/post_attachments/aHP0LyEl3wHd8E2gxWJM.jpeg)
പാലക്കാട് പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് പരിപാടിയിൽ മന്ത്രി എം.ബി.രാജേഷ് സംസാരിക്കുന്നു. പ്രസ്സ് ക്ലബ്ബ് സെക്രട്ടറി മധുസൂദനൻ കർത്ത, പ്രസിഡൻ്റ് വി.രമേഷ് എന്നിവർ സമീപം
പാലക്കാട്: മുഖ്യമന്ത്രിയുടെ നേതൃത്ത്വത്തിൽ എക്സൈസ്, പോലീസ്, പൊതുജനങ്ങൾ, വിവിധ വകുപ്പുകൾ എന്നിവയെ ഏകോപിപ്പിച്ചു കൊണ്ട് ശക്തമായ ലഹരി വിരുദ്ധ പോരാട്ടം നടത്തും. ലഹരി വസ്തുക്കൾ പിടികൂടിയാൽ കടുത്ത ശിക്ഷ നൽകുന്നതിന് പുതിയ നിയമനിർമ്മാണം നടത്താൻ കേന്ദ്ര സർക്കാരിനോടാവശ്യപ്പെടും. ഗവർണ്ണർക്ക് പിന്നിൽ ആർഎസ്എസ്ന്റെ ഗൂഢതന്ത്രമെന്ന് എക്സൈസ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്.
തദ്ദേശസ്ഥാപനങ്ങളെ പ്രാദേശിക സർക്കാർ എന്ന നിലക്കാണ് സർക്കാർ കാണുന്നത്. കേരളത്തിലെ സമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാറിന്റെ ഇടപെടലാണെന്നും മന്ത്രി എം.ബി.രാജേഷ്, പാലക്കാട് മീറ്റ് ദി പ്രസ്സ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു എം.ബി. രാജേഷ്.
സർക്കാറിനെതിരെ ഗൂഢനീക്കമാണ് ആർ.എസ്.എസ്. നടത്തുന്നത്. ഓപ്പറേഷൻ ലോട്ടസിനെക്കാൾ ഗൂഡമായ നീക്കമാണ് അവർ നടത്തുന്നത്. ഗവർണ്ണറെ ഉപയോഗിച്ചാണ് ആർ.എസ്.എസ്. ഗൂഢതന്ത്രങൾ നടപ്പിലാക്കുന്നത്. ഇതിനെ മതേതര ജനാധിപത്യ ശക്തികൾ ചെറുത്ത് തോൽപ്പിക്കും.
തദ്ദേശ വികസനത്തിനായി 26% ശതമാനത്തിലധികം തുകയാണ് സർക്കാർ അനുവദിച്ചത് ഇത് സർവ്വകാല റെകോർഡാണ്. എക്സൈസിൽ ഒരു അഴിമതിയും ക്രമക്കേടും വെച്ചു പൊറിപ്പിക്കില്ല. ഗ്രാമ സാമ്പത്തീക പുരോഗതി ലക്ഷ്യം വെച്ചാണ് തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നത്. വൈവിദ്യമാർന്ന സംരഭകരും തൊഴിൽ ദാതാക്കളും പക്കെടുക്കുന്ന തൊഴിൽമേള 4 വർഷത്തിനകം 20 ലക്ഷം തൊഴിൽ സൃഷ്ടിക്കും.
നെല്ല് സംഭരണത്തിലെ പ്രതിസന്ധിക്ക് കാരണം ഹൈക്കോടതി വിധി. ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. അയൽ സംസ്ഥാനമായ തമിഴ്നാട് നൽകുന്നതിനെക്കാൾ 7 രുപ അധികം കേരളം സംഭരണവിലയായി നൽകുന്നുണ്ട്.
തെരുവ് പട്ടി ആക്രമണം നിയന്ത്രിക്കാൻ സർക്കാർ തദ്ദേശസ്ഥാപനങൾക്ക് കൃത്യമായ ഉത്തരവ് നൽകിയിട്ടുണ്ട്. തെരുവ് പട്ടിയെ ആക്രമിച്ച് കൊല്ലുന്നത് അനുവദിക്കില്ല. മ്യഗ ഡോക്ടർമാരുടെ കുറവ് പരിഹരിക്കുന്നതിന് പി.ജി. വിദ്യാർത്ഥികളെ നിയോഗിക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി എം.ബി.രാജേഷ് മീറ്റ് ദി പ്രസ്സിൽ പറഞ്ഞു.
മൃഗ സംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും സംയോജിപ്പിച്ചായിരിക്കും തെുരുവുനായ പ്രശ്നത്തിന് പരിഹാരം കാണുകയെന്നും മന്ത്രി പറഞ്ഞു. പ്രസ്സ് ക്ലബ് സെക്രട്ടറി മധുസൂദനൻ കർത്ത , പ്രസിഡണ്ട് വി. രമേഷ് ട്രഷറർ സി.ആർ.ദിനേശ് എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us