/sathyam/media/post_attachments/mRcGq15O6GgecWzLBO7F.jpeg)
പാലക്കാട്: ഭാഷാ ന്യൂനപക്ഷ ഉദ്യോഗാർത്ഥികളുടെ അവസരം നിഷേധിക്കുന്ന സമീപനമാണ് വിവിധ വകുപ്പുകൾ സ്വീകരിക്കുന്നതെന്ന് തമിഴ് മലയാളം റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ.
ഭാഷാ ന്യൂനപക്ഷ വിഭാഗത്തിന് നിശ്ചിത ഒഴിവുകൾ സർക്കാർ നീക്കിവെച്ചിട്ടുണ്ടെങ്കിലും സർക്കാർ വകുപ്പുകൾ തന്നെ സർക്കാർ ഉത്തരവ് അട്ടിമറിക്കുകയാണെന്നും റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
തമിഴ് മലയാളം ഭാഷകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗാർത്ഥികളെ സർക്കാർ ഉത്തരവുകൾ പ്രകാരം നിശ്ചിത ഒഴുവുകളിൽ നിയമിക്കണം. പി എസ് സി നിർദ്ദേശപ്രകാരം എഴുത്തു പരിക്ഷ അഭിമുഖം, ഭാഷാനൈപുണ്യ പരിശോധന എന്നിക്ക് ശേഷമാണ് നിയമന ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.
25-2-22 ന് നിയമനത്തിനായി ലിസ്റ്റ് പ്രസിദ്ധീകരിച്ചെങ്കിലും നിയമിക്കപ്പെട്ടില്ല. ഭാഷാ ന്യൂനപക്ഷ വിഭാഗത്തിന് കൂടുതൽ അവസരമുളളത് പാലക്കാടാണ ഇവിടെയാണ് നിയമനം നടത്താതെ ഉദ്യോഗാർത്ഥികളുടെ അവസരം നിഷേധിക്കുന്നത്. ജി എസ് ടി , എസ് സി/എസ്ടി / വിദ്യാഭ്യാസം , ആരോഗ്യം, വനം തുടങ്ങിയ വകുപ്പുകളിലെ ഒഴുവുകൾ നികത്തപ്പെടുന്നില്ല.
ജോലി നിഷേധത്തിനെതിരെ നിയമ പരമായി നേരിടുമെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു. അനിഷ എം, ഉഷ എൻ.സി., വിദ്യ ബി. അജൽകുമാർ കെ.യു. എന്നിവർ വാർത്താ ' സമ്മേളനത്തിൽ പങ്കെടുത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us