ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/IrCGiFM4vMt6WTXEN1St.jpeg)
പാലക്കാട്:നിലപാടുകളിൽ ഉറച്ചു നിന്ന മാതൃകാ മാധ്യമ പ്രവർത്തകനായിരുന്നു
മൺമറഞ്ഞ കെ.എം റോയിയെന്ന് വികെ ശ്രീകണ്ഠൻ എംപി പറഞ്ഞു. പാലക്കാട് പ്രസ്
ക്ലബും സീനിയർ ജേണലിസ്റ്റ് ഫോറം പാലക്കാട് ജില്ലാ ഘടകവും സംയുക്തമായി
സംഘടിപ്പിച്ച കെ.എം റോയ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു
സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisment
സീനിയർ ജേണലിസ്റ്റ് ഫോറം ജില്ലാ പസിഡന്റ് ടി വി ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ബാലകൃഷ്ണൻ കുന്നമ്പത്ത് കെ.എം റോയ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ് ക്ലബ്
പ്രസിഡന്റ് എൻ രമേഷ്, സെക്രട്ടറി കെ മധുസൂദനൻ കർത്താ, കെ.കെ പത്മ ഗിരീഷ്, എസ്.വി അയ്യർ സംസാരിച്ചു. ഫോറം ജില്ലാ സെക്രട്ടറി പട്ടത്താനം ശ്രീകണ്ഠൻ സ്വാഗതവും വൈസ് പ്രസിഡന്റ് എ സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us