ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/O9DBkqTVsxIndrfo7qDJ.jpeg)
ഒലവക്കോട്: പോപ്പുലർ ഫ്രണ്ട് നേതാക്കളെ എൻഐഎയും പോലീസും വേട്ടയാടുകയാണെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധിക്കുന്നതിൻ്റെ ഭാഗമായി ഒലവക്കോട് ജംങ്ങ്ഷനിൽ റോഡ് ഉപരോധം നടത്തി.
Advertisment
/sathyam/media/post_attachments/QQWqhh468Nuqbku3x0qY.jpeg)
പ്രകടനത്തിനു ഏതാനും മണിക്കൂർ മുമ്പ് തന്നെ ഒലവക്കോട് ജങ്ങ്ഷനിൽ വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. സാഗർ ഹോട്ടൽ പരിസരത്തു നിന്നും മുദ്രാവാക്യം വിളിയോടെ പ്രവർത്തകർ താണാ വ് ഭാഗത്തേക്ക് നീങ്ങി.
/sathyam/media/post_attachments/VXs4E0uIqgXVAyDKQOjC.jpeg)
റെയിൽവേ മേൽപാലം എത്തുന്നതിനു മുമ്പു് തന്നെ റോഡിൽ നിലയുറപ്പിച്ച് മുദ്രാവാക്യം വിളിയും റോഡു ഉപരോധവും നടത്തി. പത്തു മിനിറ്റിനു ശേഷം സമാധാന പരമായി പ്രതിഷേധക്കാർ പിരിഞ്ഞു പോയി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us