ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/2L1hHqmLITRnaJ61Vn8O.jpeg)
പാലക്കാട്: ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐ നടത്തുന്ന ജനകീയ പ്രതിജ്ഞയുടെ പാലക്കാട് ബ്ലോക്ക് തല ഉത്ഘാടനം നടന്നു. പട്ടാണി തെരുവ്, സൗഹൃദം റോഡിൽ വെച്ച് സംഘടിപ്പിച്ച ജനകീയ പ്രതിജ്ഞ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.സി റിയാസുദ്ദീൻ ഉത്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ആർ. ഷനോജ് അധ്യഷത വഹിച്ചു.
Advertisment
സി.പി.ഐ.എം ഏരിയകമ്മിറ്റി അംഗം അബ്ദുള്‍സുക്കൂര്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം വിപിന്‍ദാസ് ഡി.വൈ.എഫ് ബ്ളോക്ക് കമ്മിറ്റി അംഗം അഹല്യ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു ഡി.വൈ.എഫ്.ഐവലിയങ്ങാടി മേഖല കമ്മിറ്റി പ്രസിഡന്റ് എൻ അൻവർ ജനകീയ പ്രതിജ്ഞ ചൊല്ലി കൊടുത്തു വലിയങ്ങാടി മേഖലാസെക്രട്ടറി വിനോദ് കുമാർ സ്വാഗതവും വലിയങ്ങാടി മേഖലാ ജോ.സെക്രട്ടറി കെ.ജി പ്രമോദ് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us