ലഹരി മാഫിയയെ സർക്കാർ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം - സോളിഡാരിറ്റി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: മദ്യവും മയക്കുമരുന്നും അടക്കമുള്ള ലഹരിവസ്തുക്കൾ വിദ്യാർത്ഥികളെയും യുവാക്കളെയും ഉൾപ്പെടെ സമൂഹത്തെ മുഴുവനും കാർന്നു തിന്നുകൊണ്ടിരിക്കുന്നു. ചെറുപ്പത്തെ നശിപ്പിക്കാനും കുടുംബങ്ങളെ ഇല്ലാതാക്കാനും ലഹരി വലിയ പങ്ക് വഹിക്കുന്നുണ്ട് എന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എ.ജോസഫ് പറഞ്ഞു.

Advertisment

"കൈ കൊടുക്കാം എഴുന്നേൽക്കാൻ കൈ കോർക്കാം വീഴാതിരിക്കാൻ" ലഹരിക്കെതിരെ യുവജന പ്രതിരോധം എന്ന തലകെട്ടിൽ സെപ്റ്റംബർ 20-ഓക്ടോബർ 20 വരെ സോളിഡാരിറ്റി സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയ്നിന്റെ ജില്ലാതല ഉദ്ഘാടനം പാലക്കാട് സുന്ദരം കോളനിയിൽ ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം.

സിവിൽ എക്സൈസ് ഓഫീസർ രമേഷ് കുമാർ മുഖ്യപ്രഭാഷണം നിർവഹിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ടി.പി.സ്വാലിഹ് അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡന്റ് അബ്ദുസ്സലാം ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് ഹാരിസ് മൗലവി എന്നിവർ സംസാരിച്ചു.

ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ബഷീർ ഹസ്സൻ നദ്‌വി സമാപന പ്രഭാഷണം നിർവഹിച്ചു.
സോളിഡാരിറ്റി ജില്ലാ ജനറൽ സെക്രട്ടറി സഫീർ ആലത്തൂർ സ്വാഗതവും സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് റിയാസ് മേലേടത്ത് നന്ദിയും പറഞ്ഞു. ഷക്കീർ, സലാം, അഫ്സൽ, സുൽഫിക്കർ, അബൂതാഹിർ, വഹാബ്, റഷീദ് ഇസ്ഹാഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Advertisment