ഗ്രീൻഫീൽഡ് ഹൈവേ: ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കണം - മുസ്‌ലിം ലീഗ്

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

മുസ്‌ലിം ലീഗ് മണ്ണാർക്കാട് മണ്ഡലം സമ്പൂർണ പ്രവർത്തക സമിതി യോഗം ജില്ലാ പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു

Advertisment

മണ്ണാർക്കാട്: നിർദ്ദിഷ്ട ഗ്രീൻഫീൽഡ് ഹൈവേയുടെ സർവേ നടപടികളിൽ ജനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കണമെന്ന് മുസ്‌ലിം ലീഗ് മണ്ണാർക്കാട് നിയോജകമണ്ഡലം സമ്പൂർണ പ്രവർത്തക സമിതി യോഗം അധികൃതരോടാവശ്യപ്പെട്ടു.

കിടപ്പാടങ്ങളും കൃഷിയിടങ്ങളും ഉപജീവനമാർഗങ്ങളും നഷ്ടമാകുന്ന അവസ്ഥയിലാണ് പലരും. ആറുവരിപ്പാത സർവെയുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന പരാതികളിൽ സത്വര പരിഹാരമുണ്ടാകണം.

ഫായിദ ടവറിൽ നടന്ന യോഗം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡണ്ട് ടി.എ.സലാം അധ്യക്ഷനായി.മുസ്‌ലിം ലീഗ് വയനാട് ജില്ലാ പ്രസിഡണ്ട് പി.പി.എ കരീമിൻ്റെയും മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിൻ്റെയും നിര്യാണത്തിൽ യോഗം അനുശോചിച്ചു.

നിയോജക മണ്ഡലം ഏകദിന നേതൃക്യാമ്പ് ഒക്ടോബർ 29 ന് എടത്തനാട്ടുകരയിൽ നടത്തും.ശിഹാബ് തങ്ങൾ സ്മാരക സൗധം നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും തീരുമാനിച്ചു.

ജനറൽ സെക്രട്ടറി സി.മുഹമ്മദ് ബഷീർ,ജില്ലാ വൈസ് പ്രസിഡണ്ട് പൊൻപാറ കോയക്കുട്ടി, സെക്രട്ടറിമാരായ ടി.എ.സിദ്ദീഖ്, കല്ലടി അബൂബക്കർ, മണ്ഡലം ഭാരവാഹികളായ ഹുസൈൻ കോളശ്ശേരി, എം.മമ്മദ് ഹാജി, വി.ടി.ഹംസ, കെ.ആലിപ്പുഹാജി, എം.കെ.മുഹമ്മദലി, റഷീദ് മുത്തനിൽ, ഹമീദ് കൊമ്പത്ത്, കെ.ടി.അബ്ദുള്ള, മുജീബ് മല്ലിയിൽ, പി.മുഹമ്മദലി അൻസാരി, പാറശ്ശേരി ഹസ്സൻ, കെ.ടി.ഹംസപ്പ, കെ.സി.അബ്ദുറഹിമാൻ, പി.ഷാനവാസ്, അസീസ് പച്ചീരി, മുജീബ് പെരുമ്പിടി, സി.പി.മൊയ്തീൻ, മജീദ് തെങ്കര, ഉസ്മാൻ കൂരിക്കാടൻ, സൈനുദ്ദീൻ ആലായൻ, പി.മൊയ്തീൻ, ടി.കെ.ഫൈസൽ, നൗഷാദ് വെള്ളപ്പാടം, ഷമീർ പഴേരി, മുനീർ താളിയിൽ, നൗഫൽ കളത്തിൽ, റഫീഖ പാറോക്കോട്, റഫീന റഷീദ്, മനാഫ് കോട്ടോപ്പാടം, എം.ആർ.സൈഫുദ്ദീൻ എന്നിവര്‍ പ്രസംഗിച്ചു.

Advertisment