ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/5O2pQkkXp5w8Px3Dc9Jf.jpeg)
മലമ്പുഴ:മലമ്പുഴ ജനമൈത്രി പോലീസും, ജി.വി.എച്ച്.എസ്.എസ് മലമ്പുഴ എസ്‌പിസി യൂണിറ്റും സംയുക്തമായി ലഹരി വിരുദ്ധ കാൽനട റാലി നടത്തി. മലമ്പുഴ സ്കൂളിൽ നിന്നും ആരംഭിച്ച റാലി ഹയർസെക്കൻഡറി പ്രിൻസിപ്പൽ മുരളി ഉദ്ഘാടനം ചെയ്തു.
Advertisment
തുടർന്ന് എഎസ്ഐമാരായ ഉമ്മർ ഫാറൂഖ്,രമേഷ്, എന്നിവരുടെ നേതൃത്വത്തിൽ മലമ്പുഴ ഐടിഐ, മന്തക്കാട്, കടുക്കാംകുന്നം മേൽൽപ്പാലം വരെ എത്തി "ലഹരി ഉപേക്ഷിക്കുക സന്തോഷമായി ജീവിക്കുക" എന്ന സന്ദേശം വിദ്യാർത്ഥികൾ ജനങ്ങളിൽ എത്തിക്കുകയും ചെയ്ത ശേഷം തിരികെ സ്കൂളിൽ എത്തി റാലി സമാപിച്ചു.
/sathyam/media/post_attachments/Y6sy8NXTd2NDQUYEiXNJ.jpeg)
എസ് പി സി അധ്യാപകൻ മുരുകൻ,ജനമൈത്രി ബീറ്റ് ഓഫീസർ അബൂതാഹിർ, എസ് സി പി ഒ ശൈലജ, ജമ്പുനാഥൻ, മറ്റ് അധ്യാപകരും, വിദ്യാർഥികളുമടക്കം 150 പേർ ലഹരി വിരുദ്ധ റാലിയിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us