പട്ടാപകൽ അധ്യാപികക്കുനേരെ അതിക്രമം; പട്ടാമ്പിയില്‍ യുവാവ് അറസ്റ്റിൽ

New Update

publive-image

പട്ടാമ്പി: പട്ടാപകൽ യാത്രക്കിടെ ഓടുന്ന ബസ്സിൽ സ്കൂൾ അധ്യാപികക്കു നേരെ ലൈംഗികാതിക്രമം. പീഡന ശ്രമത്തിന് ശേഷം ഒളിവിൽ പോയ കുറ്റവാളി പട്ടാമ്പി കള്ളാടിപ്പറ്റ സ്വദേശി പ്രവീൺ കുമാറിനെ (43) ചാലിശ്ശേരി പോലീസ് അറസ്റ്റുചെയ്തു.

Advertisment

എടപ്പാൾ പട്ടാമ്പി റൂട്ടിലോടുന്ന സ്വകാര്യബസിൽ വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. ഭർത്താവിനൊപ്പം യാത്രചെയ്തിരുന്ന അധ്യാപികക്കു നേരെയാണ് അതിക്രമം നടന്നത്. പ്രവീൺ കുമാറിനെ പട്ടാമ്പി മുൻസിഫ് മജിസ്ട്രേട്ട് കോടതിൽ ഹാജരാക്കി. ഉപാധികളോടെ കോടതി ജാമ്യമനുവദിച്ചു.

Advertisment