അകത്തേതറ ശബരി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷത്തിന് ഒക്ടോബർ രണ്ടിന് തുടക്കം കുറിക്കും

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:അകത്തേതറ ശബരി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷത്തിന് ഒക്ടോബർ രണ്ടിന് തുടക്കം കുറിക്കും. ആശ്രമത്തെ സ്വാത്യത്ര്യ സമര തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കും. ഒരു വർഷം നീ ണ്ടൂനിൽക്കുന്ന ആഘോഷ പരിപാടി ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തിയുണ്ടെന്ന് പ്രസിഡണ്ട് ഡോ: എൻ  . ഗോപാലകൃഷ്ണൻ നായർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisment

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിളംബര ജാഥക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. ഒക്ടോബർ രണ്ടിന് സർവ്വമത പ്രാർത്ഥനയോടെ ഗാന്ധി ജയന്തി ആഘോഷിക്കും. ഒക്ടോബർ നാലി ന് ആശ്രമം സ്വാതന്ത്ര്യ സമര തീർത്ഥാടന കേദ്രമായി മേധാ പട്കർ പ്രഖ്യപിക്കും.

സ്വാതന്ത്ര്യ സമരത്തിലും അതിന്റെ ഭാഗമായി നടന്ന ഗുരുവായൂർ , വൈക്കം സത്യാഗ്രഹങ്ങളിലും ആശ്രമം ആത്മബന്ധം പുലർത്തി പ്രവർത്തിച്ചിരുന്നു. പന്തിഭോജനത്തെ തുടർന്ന് സമുദായം വിലക്കേർപ്പെടുത്തിയ ടി.ആർ. കൃഷ്ണസ്വാമി ഐ യ്യരും ഭാര്യ ഈശ്വരി അമ്മാളും 1922 ഒക്ടോബർ രണ്ടിനാണ് ആശ്രമം സ്ഥാപിച്ചത്.

ശതാബ്ദി വേളയിൽ സ്ഥാപകരെ അനുസ്മരിക്കും. അയിത്തം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ ഒക്ടോബർ നാലിന് സെമിനാർ സംഘടിപ്പിക്കും. എല്ലാ മാസവും സെമിനാറുകളും സേവന പ്രവർത്തനങ്ങളും നടത്തുമെന്നും ഡോ: എൻ. ഗോപാലകൃഷ്ണൻ നായർ പറഞ്ഞു.

സെക്രട്ടറി ടി.ദേവൻ, ഡോ: ജേക്കബ് വടക്കുംഞ്ചേരി, സദാശിവൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Advertisment