സമഗ്ര വെൽനെസ്സ് എജുക്കേഷൻ സൊസൈറ്റി 'വർണ്ണമഴ 2022' എന്ന പേരില്‍ ചിത്രരചനാ മത്സരവും ചിത്രകാരി സരോജനിയമ്മയെ ആദരിക്കലും സംഘടിപ്പിച്ചു

New Update

publive-image

പാലക്കാട്: ചിത്രകല പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളിലെ ചിത്രരചന അഭിരുചി വളർത്തുന്നതിനും സമഗ്ര വെൽനെസ്സ് എജുക്കേഷൻ സൊസൈറ്റി എം.എ.അക്കാദമിയിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരവും എഴുപത്തിനാലുകാരിയായ ചിത്രകാരി സരോജനിയമ്മയെ ആദരിക്കലും എം.എ.അക്കാദമി പ്രിൻസിപ്പാൾ ഡോ: നിവാസ് ബാബു ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

സമഗ്ര വെൽനെസ് എജുക്കേഷൻ സൊസൈറ്റി സെക്രട്ടറി ജോസ് ചാലയ്ക്കൽ അദ്ധ്യക്ഷനായി. പ്രസിഡൻറ് സണ്ണി ജോസഫ് മണ്ഡപത്തിക്കുന്നേൽ ആ മുഖ പ്രഭാഷണം നടത്തി.സംഘടന അഡ്വൈസറി ബോർഡ് മെമ്പറും സാമുഹ്യ പ്രവർത്തകനുമായ അഡ്വ: നൈസ് മാത്യം മുഖ്യാഥിതിയായി. ട്രഷറർ. ആർ.രാധാകൃഷ്ണൻ, എ ക്സിക്യൂട്ടീവ് മെമ്പർ സായൂജ്, സരോജിനിയമ്മ, രേഖ വരമൊഴി എന്നിവർ പ്രസംഗിച്ചു.

publive-image

സെപ്തംബറിൽ നടന്ന ചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനദാനവും മുതിർന്ന ചിത്രകാരി സരോജനിയമ്മയെ ആദരിക്കലും ഡോ: നിവാസ് ബാബൂ, അഡ്വ.: നൈസ് മാത്യൂ, സണ്ണി ജോസഫ് മണ്ഡപത്തികുന്നേൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ചിത്രരചന മത്സരത്തിൽ പങ്കെടുത്ത വിദ്യ ത്ഥി ആർ.അമൽ നന്ദി പറഞ്ഞു.

Advertisment