പാലക്കാട് കൃഷ്ണകണാന്തി കോളനി റെസിഡന്റ്‌സ് അസോസിയേഷൻ വാർഷിക യോഗം നടത്തി; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു 

New Update

publive-image

പ്രസിഡന്റ് വി. ജയരാജൻ, സെക്രട്ടറി പ്രസന്ന കൃഷ്ണകുമാർ

പാലക്കാട്:കൊപ്പം പുത്തൂർ റോഡിൽ കാൽനട യാത്രക്കാർ വാഹന ബാഹുല്യം കാരണം ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും റോഡരികിലെ കാനകൾക്ക്‌ മുകളിൽ സ്ലാബ് ഇട്ട് കാൽനട യാത്രക്കാർക്ക്‌ സുരക്ഷിതമായി നടക്കുവാൻ സൗകര്യം ഒരുക്കണമെന്നും, തെരുവ് നായ ശല്യത്തിൽ നടപടികൾ എടുക്കണമെന്നും, അഴുക്ക് ചാലുകളിലെ മാലിന്യം നീക്കം ചെയ്യണമെന്നും പാലക്കാട്‌ നഗരസഭയോട് കൃഷ്ണകണാന്തി കോളനി റെസിഡന്റ്‌സ് അസോസിയേഷൻ വാർഷിക യോഗം ആവശ്യപെട്ടു.

Advertisment

കൃഷ്ണകണാന്തി കോളനി റസിഡൻ്റ്സ് അസോസിയേഷൻ  വാർഷിക യോഗവും കുടുംബസംഗമവും പ്രസിഡന്റ് ഗിരിനിരായണൻ്റെ അധ്യക്ഷതയിൽ  മുൻ നിയമ സെക്രട്ടറി എ. എം. ശിവദാസ് ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രൊസിക്യുഷൻ ആയി നിയമനം ലഭിച്ച കോളനി അംഗം പി. പ്രേംനാഥിനെ യോഗം അനുമോദിച്ചു.

നെന്മാറ ഹയർസെക്കണ്ടറി പ്രിൻസിപ്പൽ എം.പി ശൈലജ ഗാന്ധിജി അനുസ്മരണ പ്രഭാഷണം നടത്തി. അസോസിയേഷൻ പുതിയ ഭാരവാഹികളായി പ്രസിഡന്റ് വി.ജയരാജൻ, വൈസ് പ്രസിഡന്റ്‌ കേശവദാസ് ജി നായർ, സെക്രട്ടറി  പ്രസന്ന കൃഷ്ണകുമാർ, ട്രഷറർ അനൂപ് എസ്. പിള്ള മാനേജിങ് കമ്മിറ്റി അംഗങ്ങളായി എൻ. വി. ഗിരിനിരായണൻ, പി. പ്രേം നാഥ്, കെ. കെ. കൃഷ്ണകു മാർ, ഗിരിജ ഗോപിനാഥ്, സാവിത്രി ശിവദാസ്, എഡിറ്റർ മാലതി ചേറ്റൂർ എന്നിവരെ തിരഞ്ഞെടുത്തു.

Advertisment