ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/38vTHPNFU9ijuwswWok3.jpg)
മലമ്പുഴ ശാസ്താ കോളനി മലങ്കുറത്തി ഭഗവതി ക്ഷേത്രത്തിൽ ലക്ഷ്മണസ്വാമി കുരുന്നിന് ആദ്യക്ഷരം പകർന്നു നൽകുന്നു
Advertisment
പാലക്കാട്: വിവിധ ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും സന്നദ്ധ സംഘടനകൾ സംഘടിപ്പിച്ച എഴുത്തിന് ഇരുത്തൽ പരിപാടിയിലുമായി പതിനായിരക്കണക്കിന് കുരുന്നുകൾ ആദ്യ അക്ഷരം കുറിച്ചു.
ഗുരുക്കന്മാർ കുരുന്നുകളുടെ ചൂണ്ടുവിരൽ പിടിച്ച് താല താലത്തിലെ അരിയിൽ ഹരിശ്രീ ഗണപതായേ നമ :എന്ന്എഴുതിച്ചു. സ്വർണ്ണ മോതിരം കൊണ്ട് നാവിൽ ആദ്യ അക്ഷരം കുറിച്ചു. ഹരിശ്രീ ഗണപതായ നമ: അവിഘ്നമസ്തു എന്നാണ് കുറിക്കുക. മലമ്പുഴ ശാസ്താ കോളനി മലങ്കുറത്തി ഭഗവതി ക്ഷേത്രത്തിൽ ലക്ഷ്മണ സ്വാമിയുടെ നേതൃത്വത്തിൽ എഴുത്തിനിരുത്ത് നടത്തി. ഒട്ടേറെ കുരുന്നുകൾ ഗുരുവിൽ നിന്നും ആദ്യാക്ഷരം ഏറ്റുവാങ്ങി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us