അനുസ്മരണ യോഗം ചേർന്നു

New Update

publive-image

പാലക്കാട്: പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെയും വൈദ്യുതി മേഖലയെ പൊതുമേഖലയിൽ സംരക്ഷിച്ചു നിർത്തുന്നതിലുള്ള പ്രക്ഷോഭങ്ങൾക്കും നേതൃത്വം വഹിച്ച വ്യക്തിയാണ് എൻ. രാജൻ എന്ന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം വി. ചാമുണ്ണി അഭിപ്രായപ്പെട്ടു.

Advertisment

ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ഇലക്ടി സിറ്റി എംപ്ലോയിസിന്റെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും, കേരള ഇലക്ടി സിറ്റിവർ കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന എ.എൻ. രാജന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 നിയമമായാൽ രാജ്യ പുരോഗതിയെ പിന്നോട്ടടുപ്പിക്കുകയും കാർഷിക മേഖലയുടെ തകർച്ചക്ക് കാരണമാകുകയും ഭീമമായ ചാർജ് വർദ്ധനക്ക് ഇടയാക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പി.ബാലചന്ദ്രൻ സ്മാരക മന്ദിരത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ ഇലക്ടി സിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാ വർക്കിംഗ് പ്രസിഡന്റ് കെ.ആർ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു.

എ.ഐ ടി യു സി ജില്ലാ സെക്രട്ടറി എൻ.ജി.മുരളീധരൻ നായർ മുഖ്യപ്രഭാഷണവും ചുമട്ടുതൊഴിലാളി ഫെഡറേഷൻ സംസഥാന സെക്രട്ടറി കെ.വേലു അനുസ്മരണ പ്രഭാഷണവും നടത്തി. സി പി ഐ മലമ്പുഴ മണ്ഡലം സെക്രട്ടറി ടി.വി.വിജയൻ, എഐടിയുസി അസി.സെക്രട്ടറി.ഹരിദാസ്, ഇലക്ടി സിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് മണി കുളങ്ങര, സെകട്ടറി കെ.എം. ജോയി, സംസ്ഥാന എക്സിക്യുട്ടീവ് അംഗം എം.സി.ആനന്ദൻ, ഡിവിഷൻ പ്രസിഡന്റ് കെ.ഷംല, സെക്രട്ടറിമാരായ വി.കൃഷ്ണദാസ്, പി ആർ.നന്ദകുമാർ, എം. രമേഷ്, ജോയിന്റ് കൗൺസിൽ ജില്ലാ ഖജാൻജി സുരേഷ് ബാബു, മുഹമ്മദ് കാസിം, പ്രസാദ്, സുനിൽ എന്നിവർ സംസാരിച്ചു.

Advertisment