/sathyam/media/post_attachments/kbFmpyeRuduy4ObmRsOd.jpg)
പാലക്കാട്:ദിശാബോധം നഷ്ടപ്പെട്ട ഭാരതത്തിലെ തൊഴിലാളി സമൂഹത്തിന് പുത്തൻ ദിശാബോധം നൽകിയ യഥാർത്ഥ സംഘാടകനായിരുന്നു ദത്തോപാന്ത് ഠേംഗ്ഡിയെന്ന് ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ബി. ശിവജി സുദർശനൻ പറഞ്ഞു. ബി എം എസ് സ്ഥാപകനായ ദത്തോപാന്ത് ഠേംഗ്ഡിയുടെ സ്മൃതിദിനം പാലക്കാട് വടക്കന്തറ അശ്വതി കല്യാണ മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസാധ്യം എന്നവാക്ക് സ്വന്തം നിഘണ്ടുവിൽ ഇല്ലാത്ത കർമ്മയോഗി ആയിരുന്നു ഠേംഗ്ഡി എന്നും, ആര്‍എസ്‌എസ് രാജ്യത്തിന് നല്‍കിയ എക്കാലത്തേയും സമാനതകളില്ലാത്ത പ്രഗത്ഭനായ സംഘാടകനാണ് ഠേംഗ്ഡി എന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/post_attachments/2Fc7D9IsgB0RXsdonB3F.jpg)
തൊഴിലാളികൾ തൊഴിലവസരങ്ങൾ സ്വയം സൃഷ്ടിച്ചെടുക്കുന്നവരായി മാറണമെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് തൊഴിൽ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് കാരണമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ. എം.ആർ. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി വി.രാജേഷ്, ജില്ലാ ട്രഷറർ ടി. കുമരേശൻ, ജില്ലാ ഭാരവാഹികളായ പി.ജി.ശശിധരൻ, വി.ശിവദാസ്, വി. മണികണ്ഠൻ, എസ്. ബദരീനാഥ്, പി.എം. വേലു, സുബ്രഹ്മണ്യൻ, ആർ.സുരേഷ് എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us