/sathyam/media/post_attachments/u7lOUV5tCIEPygX4uzCj.jpg)
പാലക്കാട്:രാമനാഥപുരം എൻ.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പ് യോഗം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ: കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് സി.കെ ഉല്ലാസ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
താലൂക്ക് യൂണിയൻ സെക്രട്ടറി എൻ. കൃഷ്ണകുമാർ സംഘടനാ പ്രവർത്തന വിശദീകരണവും 2022- 2025 വർഷത്തെ കരയോഗം ഭരണ സമിതിയിലേക്ക് തെരത്തെടുപ്പും നിർവ്വഹിച്ചു. യുണിയൻ ഭരണ സമിതി അംഗം ആർ. ശ്രീകുമാർ, പി. സന്തോഷ് കുമാർ, വനിത സമാജം പ്രസിഡൻ്റ് ശാലിനി സന്തോഷ്, ജെ. അമ്പിളി, പി.മഞ്ചു, എന്നിവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു.
കരയോഗം സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ. സന്തോഷ് കുമാർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു, കരയോഗം ഭരണ സമിതി അംഗം കെ.ടി പ്രകാശ് യോഗത്തിന് സ്വാഗതം ആശംസിച്ചു. നിയുക്ത പ്രസിഡൻ്റ് കെ. സന്തോഷ് കുമാർ നന്ദി പ്രകാശിപ്പിച്ചു.
ഭാരവാഹികളായി കെ. സന്തോഷ് കുമാർ (പ്രസിഡൻ്റ്), പി.സന്തോഷ് കുമാർ (വൈസ് പ്രസിഡൻ്റ്), ഹരിദാസ് മച്ചിങ്ങൽ (സെക്രട്ടറി), എം. സേതുമാധവൻ (ജോയിൻ്റ് സെക്രട്ടറി), ശ്രീകല കുട്ടി കൃഷ്ണൻ (ട്രഷറർ) എന്നിവരെ പൊതുയോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us