പാലക്കാട് ഫോർട്ട് പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടാൻ ഉത്തരവിട്ട പാലക്കാട് ഡിവിഷണൽ അഡ്മിനിസ്ട്രേറ്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഫോർട്ട് തപാൽ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ലോങ്ങ് ധർണ്ണ നടത്തി

New Update

publive-image

ലോങ്ങ് മാർച്ച് സി.കെ. ചാമുണ്ണി ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്:പാലക്കാട് ഫോർട്ട് പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടാൻ ഉത്തരവിട്ട പാലക്കാട് ഡിവിഷണൽ അഡ്മിനിസ്ട്രേറ്റിന്റെ കൊടിയ വഞ്ചനക്കെതിരെ ജീവനക്കാർ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്. ഇതിൻ്റെ ഭാഗമായി ഫോർട്ട് തപാൽ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് സീനിയർ സൂപ്രണ്ട് ഓഫീസിനു മുന്നിൽ നടത്തിയ ലോങ്ങ് ധർണ്ണ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി .കെ. ചാമുണ്ണി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളെല്ലാം  സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സി.കെ. ചാമുണ്ണി പറഞ്ഞു. ബാലകൃഷ്ണൻ കൂട്ടാല അധ്യക്ഷനായി.

എസ്.സുരേഷ് ബാബു, എൻ എഫ് പി സംസ്ഥാന പ്രസിഡണ്ട് പി ശിവദാസ്, ഉണ്ണികൃഷ്ണൻ ചാഴിയോട്, സുഗതൻ, പി.ആർ പരമേശ്വരൻ, പി .എസ് .രവീന്ദ്രനാഥ്, വി .മോഹൻദാസ്, ആർ. ആനന്ദ്, കേശവൻ ഉണ്ണി തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.

Advertisment