സിഗ്നേച്ചർ സിനിമയുടെ മൂന്നാമത്തെ പാട്ട് "ആ മരത്താഴ " പ്രകാശനം ചെയ്തു

New Update

publive-image

പാലക്കാട്:അട്ടപ്പാടി ജനങ്ങളുടെ ജീവിതം ചർച്ച ചെയ്യുന്ന പാലക്കാടിന്റെ അഭിമാന സിനിമയായ സിഗ്നേച്ചറിലെ മൂന്നാമത്തെ പാട്ട് "ആ മരത്താഴെ" റിലീസിംഗ് പ്രൗഢഗംഭീരമായി നടന്നു. പുത്തൂർ തത്വ സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ മ്യൂസിഷൻ പ്രകാശ് ഉള്ള്യേരിയാണ് പ്രകാശനം നടത്തിയത്.

Advertisment

ചടങ്ങിൽ സംവിധായകൻ മ നോജ് പാലോടന്‍ ആമുഖപ്രഭാഷണം നടത്തി. പാലക്കാട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് എൻ. രമേഷ്, സായാഹ്നം മുഖ്യമത്രാധിപർ അസീസ് മാസ്റ്റർ, നൗഷാദ് ആലത്തൂർ, പഞ്ചവാദ്യം തിലകം ശ്രീധരൻ മാരാർ പല്ലാവൂർ, തിരക്കഥാകൃത്ത് ഫാദർ ബാബു തട്ടിൽ സി എം ഐ, ഈ ചിത്രത്തിലെ നായകൻ കാർത്തിക് രാമകൃഷ്ണൻ, നടൻ ഷാജു ശ്രീധർ, വ്യാസ നോവൽ സാഹിത്യ പുരസ്കാരം നേടിയ എഴുത്തുകാരി സരസ്വതി, അരവിന്ദാക്ഷൻ മാങ്കൂറിശ്ശി, ഈ ഗാനം രചിച്ച സിജിൽ കൊടുങ്ങല്ലൂർ, സംഗീത സംവിധായകൻ സുമേഷ് പരമേശ്വരൻ, മ്യൂസിഷൻ ജാഫർ ഹനിഫ, ലിബിൻ, ജോസ് ചാലക്കൽ, സുനിൽ തിരുനെല്ലായി തുടങ്ങി ഈ സിനിമയിലെ പ്രവർത്തകർ പങ്കെടുത്ത് സംസാരിച്ചു.

ഇതിലെ അഭിനാതാക്കളും അണിയറ പ്രവർത്തകരും സിനിമ ചിത്രീകരണ വേളയിലെ അനുഭവങ്ങൾ പങ്കുവെച്ചത് ഏറെ ശ്രദ്ധേയമായി. നവംബർ 11 ന് സിഗ്നേച്ചർ സിനിമ തിയേറ്ററുകളിൽ എത്തുന്നു.

Advertisment