പല്ലാവൂർ ഗവ. എൽ.പി. സ്കൂൾ വിദ്യാർത്ഥികള്‍ ലഹരി വിരുദ്ധ വിളംബര റാലിയും ഫ്ലാഷ്മോബും സംഘടിപ്പിച്ചു

New Update

publive-image

പല്ലശ്ശന: ലഹരിവിമുക്ത കേരളം ക്യാമ്പയിനിന്റെ ഭാഗമായി പല്ലാവൂർ ഗവ. എൽ.പി. സ്കൂൾ വിദ്യാർത്ഥികളുടെ വിളംബരറാലി,ഫ്ലാഷ്മോബ് എന്നിവ സംഘടിപ്പിച്ചു.

Advertisment

പല്ലാവൂർ ജംഗ്ഷനിൽ നടന്ന പരിപാടി ദേശീയ അധ്യാപക അവാർഡ് ജേതാവ് എ.ഹാറൂൺ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് മെമ്പർ ഡി. മനുപ്രസാദ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ടി.ഇ. ഷൈമ, പിടിഎ വൈസ്പ്രസിഡണ്ട് കെ.മോഹനൻ, സ്റ്റാഫ് സെക്രട്ടറി ബി.ഗീത, ടി.വി.പ്രമീള എന്നിവർ സംസാരിച്ചു.

വിവിധ സ്ഥലങ്ങളിൽ കുട്ടികളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ കലാപരിപാടികൾ അവതരിപ്പിച്ചു.

Advertisment