New Update
/sathyam/media/post_attachments/WPil5Pb6tJn9TZ9TCbdk.jpg)
ഒറ്റപ്പാലം: യുവതിയെ പരിചയപ്പെട്ട് സാമൂഹ്യ മാധ്യമങ്ങൾ വഴി ചാറ്റ് ചെയ്ത്, സൗഹൃദം പങ്കുവെച്ച് യുവതിയെ അപമാനിക്കുന്ന തരത്തിലുള്ള ഫോട്ടോകൾ, വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച വളാഞ്ചേരി ഇരുമ്പിയം വലിയകന്ന് പട്ടത്തുവളപ്പിൽ സേതുമാധവൻ്റെ മകൻ പി. പ്രശാന്തിനെ (26) ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു.
Advertisment
ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം കേസെടുത്തു. സൗഹൃദം പങ്കുവയ്ക്കാൻ വരുന്ന അപരിചിതരുമായി വാട്സ്ആപ്പ് ഇൻസ്റ്റാഗ്രാം ഫെയ്സ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ വഴി ഫോട്ടോകളും വീഡിയോകളും അയച്ചു കൊടുക്കാതിരിക്കാൻ സ്ത്രീകളും, യുവതികളും, കുട്ടികളും ശ്രദ്ധിക്കണമെന്ന് ഒറ്റപ്പാലം പോലീസ് മുന്നറിയിപ്പ് നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us