Advertisment

സ്കൂളിൽ ഒരു പബ്ലിക് ലൈബ്രറി എന്ന ആശയവുമായി കരിമ്പ ഹയർ സെക്കന്ററി സ്കൂൾ; ഉദ്ഘാടനം ഒക്ടോബർ 6ന്

New Update

publive-image

Advertisment

പാലക്കാട്: കുട്ടികളെയും മുതിർന്നവരെയും വായനയിലേക്ക് ആകർഷിക്കുന്നതിന്

കരിമ്പ ഗവ.ഹയർ സെക്കന്ററി സ്കൂളിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ആരംഭിച്ച 'പബ്ലിക് ലൈബ്രറി ഒക്ടോബർ ആറിന് രാവിലെ 10:30ന് പാലക്കാട് എംപി വി.കെ.ശ്രീകണ്ഠൻ' ഉദ്ഘാടനം ചെയ്യും.

കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ അധ്യക്ഷത വഹിക്കും.പദ്ധതിയുടെ ഭാഗമായി തുടക്കമിട്ട 'പുസ്തക ചലഞ്ച്' എന്ന പേരിൽ പുസ്തക സമാഹരണ പരിപാടി വിജയകരമായിരുന്നു.ആയിരം ചതുരശ്ര വിസ്തീർണ്ണത്തിൽ മൂന്നര ലക്ഷം രൂപ ചെലവിട്ട് നിർമിച്ച,കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഇത്തരത്തിൽ പൊതുവായൊരു ലൈബ്രറി ഹൈസ്‌കൂൾ -ഹയർ സെക്കന്ററി മേഖലയിൽ ജില്ലയിൽ തന്നെ ആദ്യമായിട്ടായിരിക്കാം.

വീട്ടിലും വിദ്യാലയത്തിലും നാട്ടിലും പുസ്തകങ്ങളുടെ വസന്തം തീർക്കുക എന്നതാണ് ഈ കർമ പദ്ധതി.കുട്ടിയെ മാത്രമല്ല രക്ഷിതാവിനെയും പുസ്തകങ്ങളുമായി അടുപ്പിക്കുകയെന്ന ലക്ഷ്യവും 'സ്‌കൂളിലൊരു പബ്ലിക് ലൈബ്രറി' പദ്ധതിക്കുള്ളതായി സ്കൂൾ അധികൃതർ പറഞ്ഞു. ലൈബ്രറിയിലെ ഗ്രന്ഥസമാഹരണം പൂർണ്ണമായിട്ടില്ല.

റഫറൻസ് ഗ്രന്ഥങ്ങളും പുസ്തകങ്ങളും നൽകാനുദ്ദേശിക്കുന്നവർക്കും ലൈബ്രറിയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നവർക്കും വിളിക്കാം. ഫോൺ :9447942524. പിടിഎ പ്രസിഡന്റ് യൂസുഫ് പാലക്കൽ, ഹയർസെക്കന്ററി പ്രിൻസിപ്പൽ ബിനോയ് എൻ. ജോൺ, ഹൈസ്‌കൂൾ പ്രധാനാധ്യാപിക ജിജി ജി.എസ്, ഭാസ്കരൻ.പി, സദാശിവൻ തുടങ്ങിയവർ വാർത്തായോഗത്തിൽ പങ്കെടുത്തു.

Advertisment