ദേശീയപാത കല്ലിടുക്കില്‍ ടിപ്പർ ലോറിക്ക് തീപിടിച്ചു; അഗ്നിശമന സേന എത്തി തീയണച്ചു

New Update

publive-image

പാലക്കാട്: ദേശീയ പാതയിൽ കല്ലിടുക്കില്‍ ഓടിക്കൊണ്ടിരുന്ന ടോറസ് ടിപ്പറിന്റെ ടയറിന് തീപിടിച്ചു. കൊടുങ്ങലൂർ ഭാഗത്തേക്ക് പോകുന്ന ടിപ്പറാണ് ഡ്രൈവറുടെ ശ്രദ്ധയിൽ തീപടരുന്നത് കണ്ട് വാഹനത്തിൽ നിന്നും ഇറങ്ങി നാട്ടുകാരും ചേർന്ന് തീ അണയ്ക്കുന്നതിന് ശ്രമിച്ചു.

Advertisment

തുടർന്ന് പീച്ചി പോലീസ് എത്തുകയും ഫയർഫോഴ്സിനെ വിവരം അറിയിച്ച് തൃശൂരിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ഹൈവേ എമർജൻസി ടീമും ചേർന്ന് തീയണച്ചു.

അസി. സേറ്റേഷൻ ഓഫീസർ പി.കെ ശരത്ചന്ദ്ര ബാബു, ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ ബാബുരാജ്, ഫയർ ആന്റ് റസ ഓഫീസർമാരായ അബീഷ് ഗോപി, ബിജോയ് ഈനാശു സജിൻ, ജിബിൻ, ഹോം ഗാർഡ് ഷിബു എന്നിവരാണ് അഗ്നിശമനസേനാ സംഘത്തിൽ ഉണ്ടായിരുന്നത്.

Advertisment