/sathyam/media/post_attachments/jwMKRR4V1mePkRGeSQvO.jpg)
പാലക്കാട്:പാലക്കാട് ജില്ലയിൽ നെല്ല് ഏജന്‍റുമാർ കർഷകരോട് കാണിക്കുന്ന അവഗണന അടിയന്തരമായി തന്നെ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ജില്ലാ ഓഫീസർക്ക് നിവേദനവും പരാതിയും നൽകി. കഴിഞ്ഞദിവസം കളപ്പാടം പാടശേഖര സമിതിയിൽ ഉണ്ടായ സംഭവം അംഗീകരിക്കാൻ പറ്റാത്തതാണ്. നെല്ല് പാടശേഖരസമിതിയിൽ നിന്ന് പെരിയാർ റൈസിമില്ലിലേക്ക് കൊണ്ടുപോകുകയും എന്നാൽ മില്ലിൽ ഇറക്കാതെ നെല് മോശം ആണെന്നു പറഞ്ഞ് തടഞ്ഞു വെച്ചിരിക്കുകയാണ്.
നെല്ല് ഏജന്‍റുമാര്‍ കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യമുണ്ടായപ്പോൾ പെരിയാര്‍ റൈസ് മിൽ കാലടിയിൽ എത്തി വിഷയം അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു സംഭവമേ ഇല്ല എന്നും പാലക്കാട് നിന്നും കൊണ്ടുവന്ന നെല്ല് ഉടനടി ഇറക്കുകയും തിരിച്ചു വണ്ടി അയക്കുകയും ചെയ്തു എന്നാണ് മനസ്സിലായത്.
ഇപ്പോൾ പാലക്കാട് ജില്ലയിൽ ഏജന്‍റുമാർ കർഷകരുടെ നെല്ല് മോശമാണ് എന്ന് പറഞ്ഞ് ഒരു ചാക്കിൽ നിന്ന് രണ്ട് കിലോ വരെ കുറയ്ക്കുന്ന രീതിയാണ് കാണാൻ കഴിയുന്നത്. ഇതിനെതിരെയാണ് ജില്ലാ പാഡി ഓഫീസർക്ക് പരാതി നൽകിയത്.
ഈ വിഷയം വളരെ ഗൗരവത്തിൽ എടുക്കാം എന്നും ഇത്തരം പരാതിയുണ്ടെങ്കിൽ അറിയിക്കണമെന്നും അറിയിച്ചിട്ടുണ്ട് എന്ന് യുവജന ക്ഷേമ ബോർഡ് മെമ്പർ ഷെനിൻ മന്ദിരാട് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us