തൃത്താല പടിഞ്ഞാറങ്ങാടിയിലെ ബേക്കറിയില്‍ നിന്ന് ഹാൻസ് ശേഖരം പിടികൂടി

New Update

publive-image

തൃത്താല: തൃത്താല പടിഞ്ഞാറങ്ങാടിയിൽ ബേക്കറിയില്‍ നിന്ന് ഹാൻസ് ശേഖരം പിടികൂടി.തൃത്താല പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 50000 രൂപ വിലവരുന്ന പതിനെഞ്ച് എണ്ണം വീതമുള്ള 70 പാക്കറ്റ് ഹാൻസാണ് പിടികൂടിയത്

Advertisment

തൃത്താല പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പടിഞ്ഞാറങ്ങാടിയിലെ ന്യൂ മലബാർ ബേക്കറിയിൽ നിന്ന് ഹാൻസ് ശേഖരം പിടികൂടിയത്.

50000 രൂപ വിലവരുന്ന പതിനെഞ്ച് എണ്ണം വീതമുള്ള 70 പാക്കറ്റ് ഹാൻസാണ് കടയ്ക്കുള്ളിൽ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്നത്. കടയുടമ കുമ്പിടി തുറക്കൽ വീട്ടിൽ ഷൗകത്തലിയെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു.

കോയമ്പത്തൂരിൽ നിന്നാണ് ഹാൻസ് വാങ്ങിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. തൃത്താല മേഖലയിലേക്ക് ഹാൻസ് വിതരണം ചെയ്യുന്ന ഏജന്റാണ് ഷൗകത്തലിയെന്ന പോലീസ് പറഞ്ഞു.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. തൃത്താല എസ് ഐ സുഭാഷ്, സി.പി.ഒമാരായ ബിജു, പ്രവീൺ, പ്രശാന്ത്, രാകേഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Advertisment