കള്ള് വ്യവസായത്തെ തകർക്കുന്ന എക്സൈസ് നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ചെത്ത് തൊഴിലാളി യൂണിയൻ പാലക്കാട് എക്സൈസ് ഡെപൂട്ടി കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി

New Update

publive-image

പാലക്കാട്:പരമ്പരാഗത വ്യവസായമായ കള്ള് വ്യവസായത്തെ തകർക്കുന്ന എക്സൈസ് നിലപാട് തിരുത്തണമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. അച്ചുതൻ. കളള് വ്യവസായം സംരക്ഷിക്കുന്നതിന്ന് സമഗ്രമായ നിയമ നിർമ്മാണം ആവശ്യമാണെന്നും ടി.കെ. അച്ചുതൻ പറഞ്ഞു.

Advertisment

കള്ള് വ്യവസായത്തെ തകർക്കുന്ന എക്സൈസ് നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് കള്ള് ചെത്ത് തൊഴിലാളി യൂണിയൻ സിഐടിയു എക്സൈസ് ഡെപൂട്ടി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടി.കെ. അച്ചുതൻ.

1936 ൽ ബ്രിട്ടീഷുകാരുണ്ടാക്കിയ നിയമമാണ് കള്ള് വ്യവസായ മേഖലയിൽ ഇപ്പോഴും നടപ്പിലാക്കുന്നത്. 2 ജീവനക്കാർക്ക് 5 ചെത്തുകാരെന്ന തൊഴിലാളി ദ്രോഹ നടപടി നടപ്പിലാക്കാൻ അനുവദിക്കില്ല. കാലഘട്ടത്തിനനുസരിച്ച് നിയമം പരിക്ഷ്കരിച്ച് ടോഡി ബോർഡ് രൂപീകരിക്കണം. വീര്യം കുറഞ്ഞ മദ്യം വിദേശത്തെ കടകളിൽ ഏത് സമയത്തും ലഭിക്കുന്ന മാതൃക കേരളത്തിലും നടപ്പിലാക്കണം.

വിഷരഹിതമായതും പരമ്പാര ഗത പാനിയ വുമായ കള്ളിന്ന് പ്രചാരം ലഭിക്കുന്നത് മയക്കുമരുന്നുകളിലേക്കുള്ള യുവാക്കളുടെ വഴി തെറ്റലിനെ പ്രതിരോധിക്കാനാവുമെന്നും ടി.കെ. അച്ചുതൻ പറഞ്ഞു.

യൂണിയൻ പ്രസിഡണ്ട് എൻ. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു , സെക്രട്ടറി കെ.എൻ.നാരായണൻ , വി.സി. ശിവദാസൻ , പി. സുകുമാരൻ , എ. അസീസ്സ് , കുഞ്ചു. കെ.ഭാസ്കരൻ എന്നിവർ സംസാരിച്ചു

Advertisment