അട്ടപ്പാടിയുടെ ജീവിതം പറയുന്ന 'സിഗ്നേച്ചർ' സിനിമയിലെ നഞ്ചിയമ്മയുടെ ക്യാരക്ടർ പോസ്റ്റർ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് പുറത്ത് വിട്ടു

New Update

publive-image

പാലക്കാട്: നാഷണൽ അവാർഡ് വിന്നർ നഞ്ചിയമ്മ പാടുകയും അഭിനയിക്കുകയും ചെയ്യുന്ന സിഗ്നേച്ചർ മൂവിയിലെ ക്യാറക്ടർ പോസ്റ്റർ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് പ്രകാശനം ചെയ്തു. സംവിധായകൻ മനോജ്‌ പാലോടൻ, തിരക്കഥകൃത്ത് ഫാദർ ബാബു തട്ടിൽ സി എം ഐ, ആർട്ട്‌ ഡിറക്ടർ അജയ് അമ്പലത്തറ, റോബിൻ അലക്സ്‌ എന്നിവർ പങ്കെടുത്തു.

Advertisment

അട്ടപ്പാടിയുടെ ഗോത്രഭാഷയായ മുഡുക ഇതാദ്യമായി ഒരു മലയാള ചലച്ചിത്രത്തിൽ ഉപയോഗിക്കുകയും അട്ടപ്പാടി ഊരുകളിൽ നടക്കുന്ന നിരന്തരമായ ചൂഷണങ്ങളും അക്രമങ്ങളും ഉദ്വേഗജനകമായ കഥാ തന്തുവിൽ ഇഴ ചേർത്ത് അവതരിപ്പിക്കുന്ന വേറിട്ടൊരു ത്രില്ലർ ചലച്ചിത്രമാണ് സിഗ്നേച്ചർ.

പാരമ്പര്യ വിഷ ചികിത്സകനായ ഒരു ആദിവാസി യുവാവ്, തന്റെ ഭൂമികയിൽ തിന്മകൾക്കെതിരേ നടത്തുന്ന പോരാട്ടവും ആ യഥാർഥ പോരാട്ടങ്ങൾക്കൊപ്പം പ്രകൃതി നടത്തുന്ന അസാധാരണമായ ഇടപെടലും ചേർന്ന "സിഗ്നേച്ചർ" മനോജ്‌ പാലോടന്റെ സംവിധാന മികവിലൂടെയാണ് പൂർത്തിയാകുന്നത്.

വൈദികനായ ഫാദർ ബാബു തട്ടിൽ സി എം ഐ തിരക്കഥ എഴുതുന്ന ഈ സിനിമയുടെ ട്രയിലെർ യൂട്യൂബിൽ ഒൺ മില്യൻ കാഴ്ചക്കാർ കടന്നുപോകുമ്പോൾ, അട്ടപ്പാടിക്കാരുടെ ജീവിതം ജനങ്ങൾ ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ പറഞ്ഞു. ഈ വരുന്ന നവംബർ 18 ന് സിഗ്നേച്ചർ തീയറ്ററുകളിൽ എത്തും.

Advertisment