ആരോഗ്യ പ്രവർത്തകർ വിനോദയാത്ര പോയി: ജീവനക്കാരില്ലാത്ത ലക്കിടി പിഎച്ച്സിയിൽ ജനപ്രതിനിധികൾ പ്രതിഷേധിച്ചു

New Update

publive-image

ഒറ്റപ്പാലം: നഗരസഭയിലെ മുപ്പത്തിരണ്ടു വാർഡുകളിലെ ആരോഗ്യപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ലക്കിടി പിഎച്ച്സിയിലെ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ഉള്ള പത്തു പേർ ഉത്തരവാദിത്വപ്പെട്ട അധികാരികളെ അറിയിക്കാതെ വിനോദയാത്ര പോയത് രോഗികളെ വെട്ടിലാക്കി.

Advertisment

ഇതറിഞ്ഞ ജനപ്രതിനിധികളെത്തി പ്രതിഷേധം നടത്തി. ജനങ്ങൾക് ആതുര സേവനം നൽകേണ്ട മെഡിക്കൽ ഓഫീസറുടെ വലിയ ഒരു അനാസ്ഥയാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്ന് ജനപ്രതിനിധികൾ ആരോപിച്ചു. നിലവിൽ ഡോക്ടർ ഇല്ലാത്തതിനാൽ വരുന്ന രോഗികൾ സേവനം ലഭിക്കാതെ മടങ്ങിപോകേണ്ടിവരുന്ന അവസ്ഥയും ഉണ്ടായി.

പ്രതിഷേധത്തെ തുടർന്ന് ഡിഎംഒ ഇടപെടുകയും അമ്പലപ്പാറയിൽ നിന്നും മറ്റൊരു ഡോക്ടർ ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം അവിടെ എത്തിയതിനെ തുടർന്ന് പ്രതിഷേധം  അവസാനിപ്പിച്ചു. ഇതിനു മുൻപും ഇങ്ങനെയുള്ള വിഷയങ്ങൾ ഇവിടെ നടക്കുന്നുണ്ട് എന്ന വിവരം അധികൃതർക്കു നൽകിയിട്ടും യാതൊരു നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല.

മെഡിക്കൽ ഓഫീസറുടെ കടുത്ത അനാസ്ഥയ്ക്കെതിരെ നിയമനടപടികൾ സ്വീകരിച്ചില്ലെങ്കിൽ തുടർ പ്രതിഷേധങ്ങളുമായി മുന്നോട്ടു പോകുമെന്ന് കൗൺസിലർമാർ അറിയിച്ചു.

Advertisment