മുണ്ടൂര്‍ യുവക്ഷേത്ര കോളേജിൽ സാമൂഹിക പ്രതിബദ്ധതാ സമ്പർക്ക പരിപാടി 'സ്നേഹോത്സവം 2022' പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു

New Update

publive-image

മുണ്ടൂർ: യുവക്ഷേത്ര കോളേജിൽ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ നടത്തിയ സാമൂഹിക പ്രതിബദ്ധതാ സമ്പർക്ക പരിപാടിയായ 'സ്നേഹോൽസവം 2022' പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഇന്ന് നമ്മൾ ആഘോഷിക്കുന്നത് കരുണാർദ്രമായ സ്നേഹത്തിൻ്റെ ഭാഗമാണെന്നും പുണ്യത്തിൻ്റെ അംശമുള്ളത് കരുണയുള്ള സ്നേഹത്തിലാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ബിഷപ്പ് അഭിപ്രായപ്പെട്ടു.

Advertisment

ഡയറക്ട്ടർ റവ.ഡോ.മാത്യൂ ജോർജ്ജ് വാഴയിൽ അധ്യക്ഷനായിരുന്നു. മലമ്പുഴ എം എൽ എ ബഹു എ.പ്രഭാകരൻ മുഖ്യപ്രഭാഷണം നിർവഹിച്ച് വീൽചെയർ വിതരണം ചെയ്തു. പ്രിൻസിപ്പാൾ ഡോ.ടോമി ആൻ്റ്ണി, തത്തമംഗലം പ്രതീക്ഷ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പാൾ റവ. സിസ്റ്റർ സെലീന എന്നിവർ ആശംസകളർപ്പിച്ചു.

വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ജോസഫ്ഓലിക്കൽകൂനൽ സ്വാഗതവും അസി.പ്രൊഫ. ശ്രീമതി.ദിവ്യ എൻ.കെ നന്ദിയും പറഞ്ഞു. മാനസിക വൈകല്യം ശാരീരിക ന്യൂനതനകൾ പ്രായമേറിയവർ, സാന്ധ്യന പരിചരണം ആവശ്യമായ രോഗികൾ എന്നിവരെ സംരക്ഷിച്ചു പോരുന്ന വിവിധ സ്ഥാപനങ്ങളിൽ നിന്നും 400 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു. അവർ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

Advertisment