കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംഘടിപ്പിച്ച നേതൃ പഠന ക്യാമ്പ് 'ജാലകം 2022' സമാപിച്ചു

New Update

publive-image

മലമ്പുഴ: കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംഘടിപ്പിച്ച നേതൃ പഠന ക്യാമ്പ് ജാലകം സമാപിച്ചു. ധോണി ലീഡ് കോളേജിൽ നടന്ന സമാപന സമ്മേളനം മുൻ ഡെപ്യൂട്ടിസ്പീകർ ജോസ് ബേബി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ ഡോ. ജെ ഹരികുമാർ അധ്യക്ഷനായി. ജെ ബിന്ദു സ്വാഗതം ആശംസിച്ചു.

Advertisment

സർക്കാർ ഉദ്യോഗസ്തർ പൊതുജന പ്രശ്നങ്ങൾ സൗഹൃദമായ രീതിയിൽ കൈകാര്യം ചെയ്യണം എന്ന് ജോസ് ബേബി അഭിപ്രായപെട്ടു. ക്യാമ്പ് സംഘടിപ്പിച്ച പാലക്കാട് ജില്ല കമ്മിറ്റിയെ കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ പ്രസിഡന്റ്‌ ഡോ: കെ.എസ്. സജികുമാർ പ്രശംസിക്കുക ഉണ്ടായി.

കമ്മ്യൂണിസ്റ്റ്‌ പാർട്ടി മലമ്പുഴ മണ്ഡലം സെക്രട്ടറി ടി.വി. വിജയൻ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംസ്ഥാന വനിത കമ്മിറ്റി സെക്രട്ടറി രശ്മി കൃഷ്ണൻ. വി എന്നിവർ പ്രസംഗിച്ചു. സംസ്ഥാന കമ്മിറ്റി അംഗം 'ഡോ: ദിലീപ് ഫൽഗുണൻ നന്ദി പറഞ്ഞു.

Advertisment