കേരള ചിത്രകലാ പരിക്ഷത്തിന്റെ 66 -ാം സ്ഥാപക വാർഷിക ദിനാഘോഷവും ചിത്രപ്രദർശനവും പാലക്കാട് ഗവൺമെന്‍റ് വിക്ടോറിയ കോളേജ് ഓഡിറ്റോറിയത്തിൽ നടത്തി

New Update

publive-image

പാലക്കാട്: കേരള ചിത്രകലാ പരിക്ഷത്തിന്റെ അറുപത്തിയാറാം സ്ഥാപകദിന വാർഷികാഘോഷവും പെയിന്റിംഗ് എക്സിബിഷനും കഥകളി ആചാര്യൻ ഡോക്ടർ സദനം ഹരികുമാർ ഉദ്ഘാടനം ചെയ്തു. പാലക്കാട് ഗവൺമെൻറ് വിക്ടോറിയ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കേരള ചിത്രകലാ പരിഷത്ത് പാലക്കാട് ജില്ല പ്രസിഡണ്ട് സണ്ണി ആൻറണി അധ്യക്ഷനായി.

Advertisment

സംസ്ഥാന ജനറൽ സെക്രട്ടറി എം.ജി .ജോൺസൺ ആമുഖ പ്രഭാഷണം നടത്തി. ട്രഷറർ ലില്ലി വാഴയിൽ, ഇ.എൻ.നാരായണൻ, വൈസ് പ്രസിഡണ്ട് ഗിരീഷ് കണ്ണാടി, ജോയിൻ്റ് സെക്രട്ടറി ജ്യോതി അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.

publive-image

സംസ്ഥാന ജനറൽ സെക്രട്ടറി എം. ജി. ജോൺസൺ കഥകളി ആചാര്യൻ ഡോക്ടർ സദനം ഹരികുമാറിനെ പൊന്നാട അണിയിച്ച് മൊമെന്റോ നൽകി ആദരിച്ചു. രാവിലെ 11 മണി മുതൽ വൈകിട്ട് ആറ് മണി വരെ ആയിരുന്നു ചിത്രപ്രദർശനം നടന്നത്. എഴുപത്തിനാലുകാരിയായ സരോജനിയമ്മ ഉൾപ്പെടെ മുപ്പതിൽപരം ചിത്രകാരൻമാരുടെ ചിത്രങ്ങൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു.

Advertisment