New Update
/sathyam/media/post_attachments/rSg1bVumP3Hi4CwToLGd.jpg)
പാലക്കാട്:കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ പോലീസും ടൗൺ നോർത്ത് ജനമൈത്രി പോലീസും സംയുക്തമായി അവയർനസ് സ്റ്റാളും സെൽഫി പോയിന്റും ഒരുക്കി. യോദ്ധാവ് പ്രോജക്റ്റിന്റെ ഭാഗമായി ലഹരിക്കെതിരെ ഒരുമിക്കാം ട്രോമകെയർ സൊസൈറ്റിയുടെ സഹകരണത്തോടുകൂടി ട്രാഫിക് ബോധവൽക്കരണം റോഡ് സുരക്ഷ എന്നിവയും ഒരുക്കിയിട്ടുണ്ട്.
Advertisment
എ എസ് പി ഷാഹുൽഹമീദ്. എ,ഐപിഎസിന്‍റെ അധ്യക്ഷതയിൽ പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് ഐപിഎസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ ട്രോമാകെയർ സൊസൈറ്റി ജില്ലാ പ്രസിഡണ്ട് ഉണ്ണി വരദം, ജെസി ഐ ഫൗണ്ടേഷൻ പ്രസിഡണ്ട് പാലക്കാട് സെൻട്രൽ ഗണേഷ് അയ്യർ, സെക്രട്ടറി ഗിരീഷ് ജയറാം, ഇൻസ്പെക്ടർ ഓഫ് പോലീസ് സുജിത്ത് കുമാർ ആർ, സബ് ഇൻസ്പെക്ടർ സി. കെ.രാജേഷ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ മുഹമ്മദ് ലത്തീഫ്.ഐ, ശിവകുമാർ. പി എന്നിവർ ആശംസകള്‍ അർപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us