/sathyam/media/post_attachments/0ypgJelOeH26ZP7eUAJx.jpg)
അലങ്കാരങ്ങൾ അഴിച്ചു വെച്ച രഥം മന്തക്കര ഗണപതി ക്ഷേത്രഷെഡിൽ നിർത്തിയിരിക്കുന്നു. ശാന്തമായ അഗ്രഹാര പശ്ചാത്തലവും കാണാം. ഫോട്ടോ: ജോസ് ചാലയ്ക്കല്‍
പലക്കാട്: ആളും ആരവങ്ങളും ഒഴിഞ്ഞ് കൽപ്പാത്തി അഗ്രഹാരവീഥികൾ ശാന്തമായി. വിശ്വവിഖ്യാതമായ കൽപ്പാത്തി തേരിന്റെ തിരക്കിലായിരുന്നു കൽപ്പാത്തി അഗ്രഹാര വീഥികളും, പാലക്കാട് നഗരവും, പരിസര ഗ്രാമങ്ങളും.
തേരിനുള്ള കൊടിയേറിയത് മുതൽ കൽപ്പാത്തി അഗ്രഹാര വീഥികളിൽ ഭക്തജനങ്ങളുടെയും ഉത്സവപ്രേമികളുടേയും വൻതിരക്ക് അനുഭവപ്പെട്ടിരുന്നു. ഇന്നലെ മൂന്നാം തേരിനോടനുബന്ധിച്ച് വൈകിട്ട് നടന്ന ദേവരഥസംഗമത്തോടുകൂടി കൽപ്പാത്തി തേരിന്റെ ആഘോഷ പരിപാടികൾ പര്യവസാനിച്ചു.
ദേവി ദേവന്മാർ അടുത്തവർഷം കാണാമെന്ന് പറഞ്ഞ് വിടചൊല്ലി പിരിഞ്ഞു. കൽപ്പാത്തി രഥോത്സവം കഴിഞ്ഞാലും ഒരു മാസത്തോളം കച്ചവടക്കാർ ഇവിടെ തമ്പടിക്കാറുണ്ടായിരുന്നു. അഗ്രഹാര വീഥികളുടെ ഇരുവശത്തുമായി ഒട്ടേറെ കടകളാണ് നിറഞ്ഞു നിൽക്കാറ് പതിവ്.
എന്നാൽ ഇക്കൊല്ലം കച്ചവടം കുറവായതോടെ 75 ശതമാനം കച്ചവടക്കാരും കൽപ്പാത്തി വിട്ടുപോയി. ദേവരഥങ്ങളുടെ അലങ്കാരങ്ങൾ എല്ലാം അഴിച്ചുവെച്ചു. ഇനി അടുത്ത കൽപ്പാത്തി രഥോത്സവത്തിന് അലങ്കാരത്തോടുകൂടി ദേവരഥങ്ങൾ വീണ്ടും അഗ്രഹാര വേദികളിലൂടെ പ്രയാണം നടത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us