റാഫ്‌ പെയ്ൻറിങ്ങ് മത്സരം നാളെ പാലക്കാട് ഗവ. വിക്റ്റോറിയ കോളജില്‍

New Update

publive-image

പാലക്കാട്‌: റോഡ് അപകടങ്ങളിൽ ജീവൻ പൊലിഞ്ഞുപോയവരുടെ ഓർമ്മ ദിനമായ 2022 നവംബർ 20 ന് റാഫിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പെയ്ന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. പാലക്കാട് ഗവ. വിക്റ്റോറിയ കോളജിലെ കെമിസ്ട്രി ഡിപ്പാർട്ട്മെന്റിൽ  നടത്തുന്ന മത്സരത്തിന് രാവിലെ 9.30 ന് റെജിസ്റ്റ്രേഷൻ ആരംഭിക്കും.

Advertisment

രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരേയാണ് മത്സരം നടത്തുക. ​കെ.ജി മുതൽ ഹൈസ്കൂൾ തലം വരെയുള്ള കുട്ടികൾക്കായി നാല് കാറ്റഗറികളായി മത്സരം നടത്തുന്നത്. വിഷയങ്ങൾ താഴെ കൊടുക്കുന്നു:

1. കെജി - കളറിംഗ് മത്സരം ( ക്രെയോൺസ് / പേസ്റ്റൽസ്)  കളറിംഗ് കോണ്‍ടെസ്റ്റ് ( 1 മണിക്കൂര്‍)

2. എല്‍പി - റോഡും വാഹനങ്ങളും ( പെയ്ന്റിംഗ് - ക്രെയോൺസ് / പേസ്റ്റൽസ്)  റോഡ് & വെഹിക്കിള്‍സ് (1.30 മണിക്കൂര്‍)

3. യുപി - വാഹനാപകടം (വാട്ടർ കളർ)  മോട്ടോര്‍ വെഹിക്കിള്‍ ആക്സിഡന്‍റ്  (2 മണിക്കൂര്‍)

4. എച്ച്എസ് - വാഹനാപകടവും രക്ഷാപ്രവർത്തനവും (വാട്ടര്‍ കളര്‍) മോട്ടോര്‍ വെഹിക്കിള്‍ ആക്സിഡന്‍റ് & റെസ്ക്യുവിങ്ങ് (2 മണിക്കൂര്‍)

​* കിന്‍റര്‍ഗാർട്ടന്‍ വിഭാഗത്തിന് മാത്രം ചിത്രം പ്രിന്റ് ചെയ്ത പേപ്പർ നൽകുന്നതാണ്. കുട്ടികൾക്ക് രചനയ്ക്ക് ആവശ്യമായ പേപ്പർ ഒഴികെ ഉള്ള എല്ലാ പെയ്ന്റിംഗ് മെറ്റീരിയലുകളും മത്സരാർത്ഥികൾ കൊണ്ട് വരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്  9496089022

Advertisment