നാളികേരള താങ്ങുവില വർദ്ധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് കിസാൻ ജനതയുടെ നേതൃത്വത്തിൽ പാലക്കാട് സിവിൽ സ്റ്റേഷനു മുന്നിൽ നാളികേരമുടച്ച്‌ പ്രതിഷേധിച്ചു

New Update

publive-image

പാലക്കാട്:നാളികേരള താങ്ങുവില വർദ്ധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് കിസാൻ ജനതയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുമ്പിൽ നാളികേരമുടച്ച് പ്രതിഷേധിച്ചു. കർഷക ദ്രോഹ നയങ്ങളിൽ കേരള സർക്കാർ കേന്ദ്ര സർക്കാറിന് കീഴടങ്ങിയെന്ന് കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി ടോമി തിരുത്തുമാലിൽ കുറ്റപ്പെടുത്തി.

Advertisment

കഴിഞ്ഞ യുഡിഎഫ് സർക്കാർ നടത്തിയ വർദ്ധന വല്ലാതെ ഇടതു സർക്കാർ താങ്ങുവിലയിനത്തിൽ ഒരു രുപ പോലും വർദ്ധിപ്പിച്ചില്ലെന്നും ടോമി തിരുത്തുമാലിൽ സമരം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.  നാളികേര വില കിലോയ്ക്ക് 50 രൂപയാക്കണമെന്നാവശ്യപ്പെട്ടായിരുന്നു കിസാൻ ജനത കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി നാളികേരമുടക്കൽ സമരം നടത്തിയത്.

സംസ്ഥാന സർക്കാറിന്റെ കർഷക സ്നേഹം വാക്കുകളിൽ മാത്രമാണ്. കഴിഞ്ഞ യുഡിഎഫ്സർക്കാർ കർഷകർക്ക് നൽകിയ ആനുകൂല്യത്തിനപ്പുറം ഇടതു സർക്കാർ ഒന്നും ചെയ്തിട്ടില്ല. വരുമാനമില്ലാതെയും വിലക്കയറ്റവും കൊണ്ട് കർഷകർ ദുരിതമനുഭവിക്കുമ്പോഴാണ് സർക്കാർ കടമെടുത്ത് ധൂർത്ത് നടത്തുന്നത്.

നീതികരിക്കാൻ കഴിയാത്ത നെറുകേടുകളാണ് സർക്കാർ നടപ്പിലാക്കുന്നത്. കർഷക രക്ഷക്കായി നീര ഉത്പാദനമാരംഭിക്കാൻ തിരുമാനിച്ചിരുന്നെങ്കിലും കുത്തകകൾക്കായി സർക്കാർ അട്ടിമറിച്ചു. നാളികേര വില കിലോയ്ക്ക് 50 രൂപയെങ്കിലുമാക്കിയില്ലെങ്കിൽ കേരളത്തിൽ കേരകർഷകരുണ്ടാവില്ല ടോമി തിരുത്തുമാലിൽ പറഞ്ഞു.

ഭാരതിയ നാഷണൽ ജനതാ ദൾ ജില്ല പ്രസിഡണ്ട് സി.എം.കുഞ്ഞുമൊയ്തു അദ്ധ്യക്ഷത വഹിച്ചു. ബിരഘുനാഥ്, എം.എം. വർഗ്ഗീസ്, എ. വിൻസന്റ്, നൗഫിയ നസീർ, എസ്‌. വിജയലക്ഷ്മി, കെ.ജെ. ഫ്രാൻസിസ്, കെ.ജെ. നൈനാൻ എന്നിവർ സംസാരിച്ചു.

Advertisment